Saturday, 31 July 2021
15. ലളിത കലാ മ്യൂസിയം - ബോസ്റ്റണ്‍
ബോസ്റ്റണില്‍ നിന്നു ന്യൂയോര്‍ക്ക്, ബാല്‍ട്ടിമോര്‍, പെന്സില്വാനിയ വാഷിങ്ടണ്‍ ഡി.സി. തുടങ്ങിയ ചരിത്രനഗരങ്ങള്‍ സന്ദര്‍ശിച്ച ശേഷം നീണ്ട യാത്രക്ക് പരിപാടിയൊന്നും ഇല്ലായിരുന്നു. വാരാന്ത്യത്തില്‍ കുട്ടികള്‍ക്ക് അവധി കിട്ടുന്നതനസരിച്ച് ബോസ്റ്റണ്‍ നഗരത്തില്‍ ഉള്ള കാഴ്ചകള്‍ കാണാന്‍ തീരുമാനിച്ചു. ആദ്യത്തെ പ്രാവശ്യം ഇവിടെ വന്നപ്പോള്‍ നഗരകേന്ദ്രവും ശാസ്ത്രകേന്ദ്രവും മാത്രം പെട്ടെന്ന് ഒരു ദിവസം കൊണ്ട് ഒന്നോടിച്ചു കണ്ടത് മാത്രമേ ഓര്‍മ്മയുള്ളു. ചരിത്രനഗരമായ ബോസ്റ്റണ്‍ അമേരിക്കയിലെ ഒരു വിദ്യാഭ്യാസ കേന്ദ്രം കൂടി ആണല്ലോ. മസാച്യുസെറ്റ്സ് ഇന്സ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജി (MIT) ഹാര്വാര്‍ഡ് യൂണിവേറ്സിറ്റി ഒക്കെ ഇവിടെയാണല്ലൊ. അതും കഴിയുമെങ്കില്‍ കാണണം എന്നാഗ്രഹം ഉണ്ടായി. ആദ്യം പോയത് ഫൈന്‍ ആര്‍ട്ട്സ് മ്യൂസിയത്തിലേക്കായിരുന്നു.
ബോസ്റ്റണിലെ ലളിതകലാ മ്യുസിയം പ്രദര്‍ശന സൌകര്യവും വിസ്തീര്‍ണ്ണവും കണക്കാക്കിയാല്‍ ലോകത്തിലെ വലിയ 14 ആമത്തെ മ്യൂസിയം ആണത്രെ. 4,50,000 കലാ പ്രദര്‍ശന വസ്തുക്കളാണ് അവിടെ കാണികള്‍ക്കു വേണ്ടി ഒരുക്കി വെച്ചിരിക്കുന്നത്. ഇതു അമേരിക്കയിലെ മ്യൂസിയങ്ങളില്‍ രണ്ടാം സ്ഥാനം വഹിക്കുന്നു, ഇതില്‍ കൂടുതല്‍ ഉള്ള ഒരു ശേഖരം ന്യൂയോര്‍ക്കിലെ മ്യൂസിയം മാത്രമേ ഉള്ളൂ. പ്രതി വര്‍ഷം 12 ലക്ഷം ആള്‍ക്കാര്‍ സന്ദര്‍ശിക്കുന്ന ഒരു മ്യൂസിയം ആണിത്. 1870 ല്‍ കോപ്ലി ചത്വരത്തില്‍ സ്ഥാപിച്ച ഈ മ്യൂസിയം 1909 ല്‍ ആണ് ഇപ്പോഴത്തെ ഫെന്വേ എന്ന സ്ഥലത്ത് മാറ്റി സ്ഥാപിച്ചത്.
2008ല്‍ ഈ മ്യൂസിയം ഏഴുവര്‍ഷം കൊണ്ട് വിശദമായി പുതുക്കാനും വികസിപ്പിക്കാനും തീരുമാനമായി. 2001 മുതല്‍ 2008 വരെയുള്ള കാലഘട്ടത്തില്‍ ഏകദേശം 5000 ലക്ഷം ഡോളര്‍ ഈ മ്യൂസിയം വികസനത്തിനു വേണ്ടി ചിലവാക്കി. 1600 ലക്ഷം ഡോളര്‍ ചിലവാക്കി കലാമൂല്യം ഉള്ള വസ്തുക്കള്‍ വാങ്ങുകയും ചെയ്തു. 2011 ല്‍ കുറെയധികം പുതിയ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. മോനെറ്റ്, റെനോയര്‍, പിസാറിയൊ, സിസിലി, ഗാഗ്വിന്‍, തുടങ്ങിയവരുടെ ചിത്രങ്ങള്‍ ആയിരുന്നു വാങ്ങിയത്.
ഇവിടത്തെ പ്രധാന ശേഖരങ്ങല്‍ താഴെ കൊടുക്കുന്നു.
അമേരിക്കന്‍ കലകളുടെ ശേഖരം
2006 ല്‍ ആണ് അമേരിക്കയുടെ ഉത്തര ദക്ഷിണ മദ്ധ്യ ഭാഗങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളുടെ ശേഖരം ഇവിടെ ഉണ്ടാക്കിയത്. 2010 നവംബര്‍ 10ന് മേയര്‍ തോമസ് മെനിനൊ ആണ് ഇതു ഉല്‍ഘാടനം ചെയ്തത്. 12,000 ച. അടി (1100 ച.മീ ) സ്ഫടികഭിത്തി ചുറ്റും ഉള്ള ഒരു പ്രദര്‍ശന ഹാല്‍ ഉണ്ടാക്കി. 2015 ല്‍ വീണ്ടുംജപ്പാന്‍ ഗാലറിയും മറ്റും തുറന്നു.
പുരാതന ഈജിപ്ഷ്യന്‍ ശേഖരങ്ങള്‍, ഡച്ച് സുവര്‍ണ കാല ചിത്രങ്ങള്‍, ഫ്രെഞ്ച് ചിത്രങ്ങള്‍ , 18,19 നൂറ്റാണ്ടുകളിലെ അമേരിക്കന്‍ ചിത്രങ്ങള്‍ , ചൈനീസ് പെയിന്‍റിങ്ങുകള്‍, 10,000 ഓളം ബ്രിട്ടീഷ് പുസ്തകങ്ങളുടെ ശേഖരം ആസ്റ്റ്രിയായില്‍ നിന്നു കിട്ടിയ കലാരൂപങ്ങള്‍ തുടങ്ങിയവയും ഇവിടെ കാണാനുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജാപ്പനീസ് കലാ ശേഖരങ്ങള്‍. ബുദ്ധമത സംബന്ധമായ കുറെയേറെ പ്രതിമകളും മറ്റു കലാ രൂപങ്ങളും ഇവിടെ ഉണ്ട്.
ഞങ്ങള്‍ കണ്ട ചിലതിന്‍റെ ഫോട്ടൊ ഇതോടോപ്പം ചേര്‍ക്കുന്നു.
അവലംബം
https://en.wikipedia.org/wiki/Museum_of_Fine_Arts,_Boston
Subscribe to:
Post Comments (Atom)
20.ജോണ്‍ എഫ് കെന്നഡി സ്മാരകവായനശാലയും മ്യൂസിയവും
ബോസ്റ്റണ്‍ നഗരത്തിലെ ചാള്‍സ് നദിയുടെ തീരത്താണ് അമേരിക്കയുടെ 35ആമത്തെ പ്രസിഡണ്ടായിരുന്ന ജോണ്‍ ഫിറ്റ്ജെറാള്‍ഡ് കെന്നഡിയുടെ പ...
-
രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടാക്കിയ കരയിലും വെള്ളത്തിലും സഞ്ചരിക്കാന്‍ കഴിയുന്ന ഒരു വാഹനം ടൂറിസ്റ്റ് ആകര്ഷണമാക്കിയതാണ് ബോസ്റ്റണ്‍...
-
മസാച്യുസെറ്റ്സിലെ ഹാര് വാര്‍ഡ് ഭാഗത്തെ ഒരു മ്യൂസിയം ആണ് ഫ്രൂട്ട് ലാന്‍ഡ്സ് എന്നറിയപ്പെടുന്നത്. ഇത് കുറച്ചുകാലം മാത്രം നിലനിന്ന ഒരു...
-
ഞങ്ങളുടെ അടുത്ത യാത്ര ബോസ്റ്റണ്‍ തുറമുഖം കാണാന്‍ വേണ്ടി ആയിരുന്നു. അതിനോടൊപ്പം ഒരു ഡക്ക് ടൂറും ജോണ്‍ എഫ് കെന്നഡി മെമ്മോറിയല്‍ ...













No comments:
Post a Comment