Saturday, 31 July 2021

20.ജോണ്‍ എഫ് കെന്നഡി സ്മാരകവായനശാലയും മ്യൂസിയവും

ബോസ്റ്റണ്‍ നഗരത്തിലെ ചാള്‍സ് നദിയുടെ തീരത്താണ് അമേരിക്കയുടെ 35ആമത്തെ പ്രസിഡണ്ടായിരുന്ന ജോണ്‍ ഫിറ്റ്ജെറാള്‍ഡ് കെന്നഡിയുടെ പേരില്‍ ഉണ്ടാക്കിയ ലൈബ്രറിയും മ്യൂസിയവും നിലനില്‍ക്കുന്നത്. മസാച്യുസെറ്റ്സ് ബോസ്റ്റണിലെ കൊളംബിയാ പോയിന്‍റ് എന്ന സ്ഥലത്ത് മസാച്യുസെറ്റ്സ് യൂണിവേര്‍സിറ്റിയുടെയും എഡ്വാര്‍ഡ് എം കെന്നഡി ഇന്സ്റ്റിയൂട്ടിന്‍റെയും മസാച്യുസെറ്റ്സ് കോമ്മണ്‍ വെല്‍ത്ത് മ്യൂസിയത്തിന്‍റെയും സമീപത്താണ്.
ജോണ്‍ എഫ് കെന്നഡി ബോസ്റ്റണിലെ ധനികരായ ഒരു ഐറിഷ് കത്തോലിക്കന്‍ കുടുംബത്തില്‍ 1917ല്‍ ആണ് ജനിച്ചത്. സഹോദരങ്ങളായ എട്ടു പേരോടൊപ്പം ഏറ്റവും മെച്ചപെട്ട വിദ്യാഭ്യാസവും മറ്റു സൌകര്യങ്ങളും ലഭിച്ച് വളര്‍ന്നു. ചെറുപ്പകാലത്ത് അടുത്തടുത്ത് കാര്യമായ ചില അസുഖങ്ങള്‍ വന്നിരുന്ന ജോണ്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ വായിച്ച ഒരു പുസ്തകം പ്രസിദ്ധീകരിച്ച് തന്‍റേതായ വ്യക്തിത്വം പ്രകടിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് പസിഫിക് സമുദ്ര മേഖലയില്‍ അപകടകരമായ ചില യുദ്ധ ദൌത്യങ്ങള്‍ ഏറ്റെടുത്ത് പെട്ടെന്ന് പ്രശസ്തനായി. തുടര്‍ന്ന് കുറച്ചു കാലം പത്രപ്രവര്‍ത്തനത്തിലും ഇടപെട്ടതിനു ശേഷം രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1947 മുതല്‍ 1953 വരെ പ്രതിനിധി സഭയിലും 1953 മുതല്‍ 1961 വരെ അമേരിക്കന്‍ സെനറ്റിലും അംഗമായി. തുടര്‍ന്ന് അദ്ദേഹം അമേരിക്കയുടെ ഏറ്റവും ചെറുപ്പക്കാരനും റോമന്‍ കത്തോലിക്കനുമായ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. പലരും പറഞ്ഞു അദ്ദേഹത്തിന്‍റെ ലോകമഹായുദ്ധകാലത്തെ സാഹസികതയുടെ സ്വാഭാവിക പരിണാമം ആണെന്നുതോന്നി. അദ്ദേഹത്തിന്‍റെ യുവത്വത്തിന്‍റെയും സാഹസികത്വത്തിന്‍റെയും ഫലം പൂറ്ണമായും രാഷ്ട്രത്തിനു പ്രയോജനപ്പെടുന്നതിനു മുമ്പ് 1963 ല്‍ അദ്ദേഹം ഒരു കൊലപാതകിയുടെ വെടിയുണ്ടയാല്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ ജനതയില്‍ നല്ലൊരു ഭാഗത്തിനു അദ്ദേഹത്തിന്‍റെ കൊലപാതകം അസാധാരണമായ ഞെട്ടലും സങ്കടവും ഉണ്ടാക്കുന്നതായിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ സമൂഹത്തില്‍ അല്‍പ്പം രാഷ്ട്രീയ അനിശ്ചിതത്വത്തിന്‍റെ കാലം ആയിരുന്നു.
1963 ഒക്ടൊബര്‍ 19 നു ബോസ്റ്റണില്‍ വാരാന്ത്യ സന്ദര്‍ശനത്തിനിടയില്‍ ജോണ്‍ കാള്‍ വാര്‍ണെക്കെ എന്ന ആര്‍ക്കിറ്റെക്റ്റുമായി ബോസ്റ്റണില്‍ ഒരു പ്രസിഡന്ഷ്യല്‍ ലൈബ്രറി സ്ഥാപിക്കാനായി സ്ഥലം അന്വേഷിച്ചു. മറ്റ് പ്രസിഡന്ഷ്യല്‍ ലൈബ്ററികല്‍ താരതമ്യേനെ ചെറിയ നഗരങ്ങളില്‍ ആയിരുന്നു എന്നതായിരുന്നു ഈ ആലൊചനക്ക് കാരണം . ഹാര്വാര്‍ഡ് ബിസിനെസ്സ് സ്കൂളിന്‍റെ അടുത്ത് ചാള്‍സ് നദിയെ അഭിമുഖീകരിച്ച ഒരു സ്ഥലം തിരഞ്ഞെടുത്തത് കെന്നഡി തന്നെ ആയിരുന്നു. അദ്ദേഹത്തിന്‍റെ തന്നെ അഭിപ്രായത്തില്‍ പുതിയ ലൈബ്രറിയില്‍ പ്രസിഡണ്റ്റിന്‍റെ ഔദ്യോഗികവും വ്യക്തിപരവുമായ രേഖകളും സൂക്ഷിക്കണം എന്ന് അഭിപ്രായപ്പെട്ടു. അക്കാരണത്താല്‍ ലൈബ്ററി എന്ന പേരോടൊപ്പം മ്യൂസിയം എന്ന പേരും കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. 1963 നവംബര്‍ 22 ന് കെന്നഡി കൊല്ലപ്പെട്ടതിനു ശേഷം അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും സുഹ്റുത്തുക്കളും ഈ സ്ഥാപനം അദ്ദേഹത്തിന്‍റെ നല്ലൊരു സ്മാരകമായി നിര്‍മ്മിക്കാം എന്നതിനെ കുറിച്ച് ആലോചിച്ചു. അവസാന തീരുമാനം എടുക്കാന്‍ കെന്നഡിയുടെ ഭാര്യ ജാക്വലിനെ ഉപദേശിക്കാന്‍ ഒരു കമ്മറ്റിയെ ഈ ജോലി ഏല്‍പ്പിച്ചു. കമ്മറ്റി പല ശില്‍പ്പികളുടെയും അഭിപ്രായം ആരാഞ്ഞു. കുറെയേരെ ചര്‍ച്ചകള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും ശേഷം 1964 ജനുവരി 13 ന് അന്നത്തെ അറ്റോര്‍ണി ജനറല്‍ ആയിരുന്ന റൊബര്‍ട്ട് കെന്നഡി അവസാന രൂപം പ്രഖ്യാപിച്ചു. പ്രസിഡണ്ടിനെ ജീവിതത്തെപ്പറ്റി ഒരു ടേപ്പില്‍ രെഖപ്പെടുത്തിയ ചരിത്രം അവിടെ സൂക്ഷിക്കണം എന്നും തീരുമാനമായി. യൂജിന്‍ ആര്‍ ബ്ലാക് എന്നയാള്‍ ഇത് നിര്‍മ്മിക്കുന്ന ട്രസ്റ്റിന്‍റെ അദ്ധ്യക്ഷനായും നിയമിക്കപ്പെട്ടു. നിര്‍മ്മാണത്തിനാവശ്യമായ 100 ലക്ഷം ഡോളറില്‍ 10 ലക്ഷം ഡോളര്‍ ജോസെഫ് കെന്നഡി ഫൌന്ഡേഷന്‍ തന്നെ സംഭാവനയായി കൊടുക്കുകയും ചെയ്തു. മറ്റു വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ഭീമമായ തുകകള്‍ സംഭാവനയായി ഒഴുകി വന്നു കൊണ്ടിരുന്നു. 1964 ഡിസംബര്‍ 13 ന് കെന്നഡി കുടുംബം ആര്‍കിറ്റെക്റ്റായി എല്‍.എ. പെയ് എന്നയാളെ തിരഞ്ഞെടുത്തു. ഈ തീരുമാനത്തില്‍ പ്രധാനി കെന്നഡിയുടെ പത്നി ജാക്വലിന്‍ തന്നെ ആയിരുന്നു. ഇതോടൊപ്പം തന്നെ ഉദ്ദേശിച്ചിരുന്ന 100 ലക്ഷം ഡോളര്‍ പിരിഞ്ഞു കിട്ടുകയും ചെയ്തു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും പണി 1971 ആയിട്ടും തുടങ്ങിയില്ല. ഇതുമായിട്ട് ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന ഗവേഷകരും മറ്റു വിദഗ്ദ്ധരും താല്‍ക്കാലിക കെട്ടിടത്തില്‍ തന്നെ ജോലി ചെയ്തു. ഇതിനിടയില്‍ ആദ്യം തിരഞ്ഞെടുത്ത സ്ഥലം മാറ്റി വേറെ സ്ഥലം തിരഞ്ഞെടുക്കുകയും ചെയ്തു. മസ്സച്യുസെറ്റ്സ് യൂനിവേര്‍സിറ്റിക്ക് അടുത്തുള്ള കൊളംബിയ പോയിന്‍റ് എന്ന സ്ഥലത്തെ പുതിയ പ്ലാനും മറ്റും ഉണ്ടാക്കി 1977 ജൂണ്‍ 12 നു പണി തുടങ്ങി. 300 ലക്ഷം ആള്‍ക്കാര്‍ ഈ സ്ഥാപനം നിര്‍മ്മിക്കുന്നതിനു വേണ്ടി സംഭാവന ചെയ്തവരില്‍ പെടുന്നു. 225 ആള്‍ക്കാര്‍ പണിയില്‍ ഏര്‍പ്പെട്ടു. ഏകദേശം 200 ലക്ഷം ഡോളര്‍ മുടക്കി പണി 1979 അവസാനം പൂര്‍ത്തിയാക്കി .1979 ഒക്ടോബര്‍ 20 നു ഈ സ്ഥാപനം രാഷ്ട്രത്തിനു സമര്‍പ്പിക്കപ്പെട്ടു. പ്രസിഡണ്ട് ജിമ്മി കാര്‍ട്ടര്‍, കെന്നഡിയുടെ മകള്‍ കരോളിന്‍ കെന്നഡി മകന്‍ ജോണ്‍ എഫ് കെന്നഡി (ജൂനീയര്‍) എന്നിവര്‍ സന്നിഹിതരായിരുന്നു. സ്റ്റീഫന്‍ സ്പെന്ഡറുടെ കവിത വായിച്ച് മകന്‍ സമര്‍പ്പണം നിര്‍വഹിച്ചു. ലൈബ്രറിയുടെ ഒന്നാം നിലയില്‍ വിഡിയോ മൊണിട്ടറുകളും കുടുംബ ഫോട്ടൊകളും സ്മരണികകളും വെച്ചിരിക്കുന്നു. സന്ദര്‍ശകര്‍ ആദ്യം കാണുന്നത് ജൊണ്‍ എഫ് കെന്നഡിയെ കുറിച്ചുള്ള ഒരു ചലചിത്രം ആണ്. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ഇതില്‍ കൂടി കാണാം . ഇവിടെ അമേരിക്കയിലെ പ്രഖ്യാതനായ നൊവലിസ്റ്റ് ഏര്‍നെസ്റ്റ് ഹെമിങ്വേയുടെ പ്രധാന സംഭാവനകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഹെമിങ്വേയുടെ ഭാര്യയ്യും ജാക്വലിന്‍ കെന്നഡിയുമായി ഒരു ധാരണയുടെ പേരില്‍ ആണ് ഇതു ചേര്‍ത്തത് . ഏതായാലും ഞങ്ങള്‍ക്ക് “ ഒരു രാഷ്ട്രം നിങ്ങള്‍ക്ക് എന്തു നല്‍കുന്നു എന്നു മാത്രം നോക്കാതെ നിങ്ങള്‍ക്ക് രാഷ്ട്രത്തിനു വേണ്ടി എന്തു ചെയ്യാന്‍ കഴിയും എന്നു നോക്കുക “ എന്ന്‍ ജനങ്ങളെ ആഹ്വാനം ചെയ്ത ആ മഹാനായ പ്രസിഡണ്ടിനെ നമിച്ചു കൊണ്ട് ഞങ്ങള്‍ അവിടം എല്ലാം നടന്ന് കണ്ടു. അവലംബം https://en.wikipedia.org/wiki/John_F._Kennedy_Presidential_Library_and_Museum https://millercenter.org/president/kennedy/life-in-brief

No comments:

Post a Comment

20.ജോണ്‍ എഫ് കെന്നഡി സ്മാരകവായനശാലയും മ്യൂസിയവും

ബോസ്റ്റണ്‍ നഗരത്തിലെ ചാള്‍സ് നദിയുടെ തീരത്താണ് അമേരിക്കയുടെ 35ആമത്തെ പ്രസിഡണ്ടായിരുന്ന ജോണ്‍ ഫിറ്റ്ജെറാള്‍ഡ് കെന്നഡിയുടെ പ...