Saturday, 31 July 2021

16.ഹാര്‍വാര്‍ഡ് യൂണിവേര്‍സിറ്റിയിലെ സ്ഫടിക മ്യൂസിയം

ബോസ്റ്റണ്‍ നഗരം ചരിത്രത്തില്‍ സ്ഥാനം പിടിച്ചതു പോലെ തന്നെ ഒരു ഉന്നത വിദ്യാഭ്യാസകേന്ദ്രവും കൂടിയാണ് എന്നു ഞാന്‍ മുമ്പു സൂചിപ്പിച്ചിരുന്നു. സാങ്കേതിക വിദ്യ പഠിക്കുന്ന ഏതൊരാളുടെയും സ്വപ്നം ആയിരിക്കും മസ്സാച്യുസെറ്റ്സ് ഇന്സ്റ്റിറ്റ്യുട്ടില്‍ പഠിക്കുക എന്നത് ,അതുപോലെ മാനേജ്മെന്‍റ് പഠിക്കുന്ന ആള്‍ക്ക് ഹാര്‍വാര്‍ഡ് യൂണീവേറ്സിറ്റിയിലു,. ആദ്യകാലം മുതലേ മാനേജ്മെന്‍റ് മേഖലയില്‍ ഹാര്‍വാര്‍ഡ് യൂണിവേര്‍സിറ്റി ഒരു ലോകോത്തര സ്ഥാപനം ആണല്ലൊ. ഞങ്ങള്‍ക്ക്, എനിക്കോ എന്‍റെ കുട്ടികള്‍ക്കോ അതിനുള്ള ഭാഗ്യം കിട്ടിയില്ല എങ്കിലും ബോസ്റ്റണില്‍ പോയപ്പൊള്‍ ഈ സ്ഥാപനങ്ങള്‍ക്കുള്ളില്‍ പോകാന്‍ ഒരവസരം ഉണ്ടാക്കി. അതിനു തുനിഞ്ഞപ്പോഴാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ലോകത്തില്‍ ഏറ്റവും വലിയ ഒരു സ്ഫടിക കാഴ്ച ബംഗ്ലാവ് അവിടെയുണ്ട് എന്നറിഞ്ഞത്. അപ്പോള്‍ അവിടെ കയറാനുള്ള മോഹവും തീര്‍ക്കാം , സ്ഫടിക കാഴ്ച ബംഗ്ലാവും കാണാം എന്നു കരുതി ഒരു ദിവസം അവിടേക്ക് പുറപ്പെട്ടു.
ബ്ലാഷ്കാ സ്ഫടിക സസ്യങ്ങളുടെ മാത്റുകകളുടെ ശേഖരം ലോകത്തിലെ അത്യപൂര്‍വമായ ഒരു സ്ഥാപനം തന്നെ ആകുന്നു. സ്ഫടികത്തില്‍ നിര്‍മ്മിച്ച യഥാര്‍ത്ഥ്യ ബോധത്തൊടെ നിര്‍മ്മിച്ച ഈ ചെടികള്‍ ഹാര്‍വാര്‍ഡിന്‍റെ സ്വകാര്യ അഹങ്കാരമാണ്, ലോകത്തില്‍ മറ്റൊരിടത്തും കാണാന്‍ കഴിയുന്നതുമല്ല. മസാച്യുസെറ്റ്സിലെ കെയിംബ്രിഡ്ജ് മേഖലയില്‍ ഉള്ള നാചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്‍റെ പ്രധാനപ്പെട്ട ഭാഗമാണിത്. 1887 മുതല്‍ 1936 വരെയുള്ള കാലഘട്ടത്തില്‍ ലിയൊപോള്‍ഡ് ബ്ലാഷ്കായും റുഡോള്‍ഫ് ബ്ലാഷ്കായും കൂടി ജര്‍മ്മനിയിലെ ഡ്റെസ്ഡന്‍ എന്ന നഗര പ്രാന്തത്തില്‍ ഉള്ള ഹോസ്റ്റര്‍വിറ്റ്സ് എന്ന സ്ഥലത്ത് അവരുടെ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ചതായിരുന്നു ഈ സ്ഫടികസസ്യങ്ങള്‍. ഈ ശേഖരം ഹാര്‍വാര്‍ഡ് ബൊട്ടാണിക്കല്‍ മ്യൂസിയത്തിന്‍റെ ആദ്യത്തെ ഡയറക്ടറായിരുന്ന ജോര്‍ജ് ലിങ്കണ്‍ ഗൂഡെയില്‍ എന്നയാള്‍ ആണ് കമ്മീഷന്‍ ചെയ്തത്. സാമ്പത്തിക സഹായം ചെയ്തത് മേരി ലീ വെയറും എലിസബെത് സി വെയറും കൂടി ആയിരുന്നു. 780 ഇനത്തിലും 187 കുടുംബത്തിലും പെട്ട 847 വിവിധ തരം സസ്യങ്ങള്‍ ആയിരുന്നു ആദ്യം ഉണ്ടായിരുന്നത്. സസ്യങ്ങളുടെ ഭാഗങ്ങളുടെ 3000 ഓളം വിശദമായ മാത്റുകകളും ഇവിടെ ഉണ്ട്. 4400 എണ്ണം വെവ്വേറെയുള്ള സ്ഫടിക മാത്രുകകളും ഉണ്ട്.
ബ്ലാഷ്കാ കുടുംബം 1863 മുതല്‍ ജര്‍മ്മനിയില്‍ സ്ഫടികത്തില്‍ വിവിധ മാത്റുകകള്‍ ഉണ്ടാക്കുന്ന വ്യവസായം നല്ല രീതിയില്‍ നടത്തിയിരുന്നു. നട്ടെല്ലുള്ള സമുദ്രജീവികളുടെ മാത്റുകകള്‍ അവരുടെ സവിശേഷതയായിരുന്നു . അവരുടെ സ്ഥാപനത്തില്‍ നിന്നു പല വ്യക്തികളും സ്ഥാപനങ്ങളും ഇത്തരം മാത്റുകകള്‍ വാങ്ങിക്കൊണ്ടിരുന്നു. 1886ല്‍ ബ്ലാഷ്കോ കുടുംബത്തിലെ ആരോ പ്രൊഫസര്‍ ഗൂഡെയിലിനെ സമീപിച്ചു ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്ക് അവരുടെ മാത്റുകകള്‍ സ്വീകാര്യം ആണോ എന്നറിയാന്‍. അദ്ദേഹം ജര്‍മ്മനിയില്‍ പോയി അവരുടെ സമുദ്രജീവികളുടെ മാത്റുകകള്‍ കണ്ടതിനു ശേഷം യൂണിവേര്‍സിറ്റിക്കു വേണ്ടി ഇത്തരം ചില ത്രിമാന മാത്റുകകള്‍ സ്ഥിരമായ വര്‍ണത്തില്‍ ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം അവര്‍ ശങ്കിച്ചു എങ്കിലും അവര്‍ ചില മാത്റുകകള്‍ ഉണ്ടാക്കാന്‍ തുടങ്ങി ചിലത് അയച്ചു കൊടുത്തു. അവയില്‍ ചിലത് കസ്റ്റംസില്‍ കയറി ഇറങ്ങി തകരാറില്‍ ആയി എങ്കിലും ഇത്തരം മാത്രുകകള്‍ ഹാര്‍വാര്‍ഡ് മ്യൂസിയത്തിനു മുതല്‍ക്കൂട്ടാകുമെന്നു പ്രൊഫസര്‍ക്കു തോന്നി. ഇത്തരം പ്രദര്‍ശനവസ്തുക്കള്‍ വാങ്ങാനുള്ള സാമ്പത്തിക സഹായം അദ്ദേഹത്തിന്‍റെ പൂര്‍വവിദ്യാര്‍ത്ഥികളായിരുന്ന മെരി ലീ വെയറിനെയും എലിസബെത് ലീ വെയറിനെയും സമീപിച്ചു. അവര്‍ മടികൂടാതെ സഹായം വാഗ്ദാനം ചെയുകയും ചെയ്തു. 1887 ല്‍ തുടങ്ങിയ പണി 1890 ല്‍ കൂടുതല്‍ വേഗതയൊടെ തുടര്‍ന്നു. ഈ ജോലി 1936 വരെ തുടര്‍ന്നു. ലിയൊപോള്‍ഡും എലിസബെത്തും മരണപ്പെടുകയും ചെയ്തു. ഈ ശേഖരം മേരിയുടെ ഭര്‍ത്താവും എലിസബത്തിന്‍റെ പിതാവും ആയിരുന്ന ദിവംഗതനായ ഡോ.ചാള്‍സ് എലിയട്ട് വെയര്‍ എന്നയാളിന്‍റെ പേരില്‍ ആണ് സമര്‍പ്പിക്കപ്പെട്ടത്. ഇവിടെയുള്ള സ്ഫടികത്തില്‍ ഉണ്ടാക്കിയ പുഷ്പങ്ങള്‍ ഏറ്റവും ആകര്‍ഷണീയം ആണ്. ഒരു വര്‍ഷം 2,10,000 ആള്‍ക്കാര്‍ എങ്കിലും ഇതു കാണാന്‍ വരുന്നുണ്ടത്രെ. ഹാര്‍വാര്‍ഡ് യൂണിവേര്‍സിറ്റിയില്‍ വരുന്ന ഏവര്‍ക്കും ഈ മ്യൂസിയം അതുല്യമായ ഒരി ദ്രുശ്യവിരുന്നു തന്നെ എന്നതിനു യാതൊരു സംശയവുമില്ല. സ്ഫടികത്തില്‍ നിര്‍മ്മിച്ച ഈ സസ്യങ്ങള്‍ കാണികളില്‍ പലരും ശരിക്കും സസ്യങ്ങള്‍ ആണോ എന്നു സംശയിച്ചു പോയിട്ടുണ്ട്, അത്രമാത്രം യഥാതഥമായിട്ടാണ് അവ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതു. മൂന്നു നിലയിലയിലായി വലിയ ഹാളുകളില്‍ ആണ് ഇവ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഞങ്ങള്‍ കണ്ടതില്‍ ചിലവ ഇതോടൊപ്പം കൊടുക്കുന്നു, സാമ്പിളായി മാത്രം.
അവലംബം https://en.wikipedia.org/wiki/Glass_Flowers https://huh.harvard.edu/glass-flowers

No comments:

Post a Comment

20.ജോണ്‍ എഫ് കെന്നഡി സ്മാരകവായനശാലയും മ്യൂസിയവും

ബോസ്റ്റണ്‍ നഗരത്തിലെ ചാള്‍സ് നദിയുടെ തീരത്താണ് അമേരിക്കയുടെ 35ആമത്തെ പ്രസിഡണ്ടായിരുന്ന ജോണ്‍ ഫിറ്റ്ജെറാള്‍ഡ് കെന്നഡിയുടെ പ...