Sunday, 27 June 2021
9. ബാല്‍ട്ടിമോര്‍ അമേരിക്കന്‍ വിപ്ലവത്തിലെ സുവര്‍ണ ചരിത്രം
അമേരിക്കയിലെ മേരിലാന്‍ഡ് സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരം ആണ് ബാല്‍ട്ടിമോര്‍. അതു പ്രധാനപ്പെട്ട ഒരു തുറമുഖ നഗരം കൂടിയാണ്. ഈ നഗരം പ്രശസ്തിയിലേക്ക് ഉയര്‍ന്നത് അമേരിക്കന്‍ വിപ്ലവത്തില്‍ ഈ തുറമുഖ നഗരത്തിലെ ഫോര്‍ട്ട് ഹെന്റി ആക്രമിച്ചു കീഴടക്കാന്‍ ശ്റമിച്ച ബ്രിട്ടീഷ് പട്ടാളത്തെ 25 മണിക്കൂര്‍ തടഞ്ഞു നിര്‍ത്തി അവരെ പിന്തിരിപ്പിച്ചതില്‍ കൂടിയായിരുന്നു. ഈ തുറമുഖ നഗരം പിടിച്ചടക്കി. അവിടത്തെ കപ്പലുകളും ഗോഡൌണിലെ ചരക്കും സ്വന്തം കയ്യിലാക്കി അമേരിക്കന്‍ വിപ്ലവകാരികളെ ഒരു പാഠം പഠിപ്പിക്കാന്‍ ആയിരുന്നു ബ്രിട്ടീഷ് പട്ടാളക്കാരുടെ ശ്രമം. എന്നാല്‍ നഗരഭരണസമിതിക്കാര്‍ ബ്രിട്ടീഷുകാരുടെ ഈ ലക്ഷ്യം കാലേകൂട്ടി മനസ്സിലാക്കി അവര്‍ക്ക് തിരിച്ചടി കൊടുക്കാന്‍ പദ്ധതിയിട്ടു.
ബാള്‍ട്ടിമൊര്‍ യുദ്ധം കരയിലും കടലിലും ആയിരുന്നു. ബ്രിട്ടീഷ് പട്ടാളവും അമേരിക്കയില്‍ താമസം ആയവരും തമ്മില്‍. 1812 ല്‍. അമേരിക്കന്‍വിപ്ലവകാരികള്‍ ബ്രിട്ടീഷ് പട്ടാളക്കാരെ കരയിലും കടലിലും തോല്‍പ്പിച്ച് പുറകോട്ട് പോകാന്‍ നിര്‍ബന്ധിതരാക്കി. ബ്രിട്ടീഷ് കമ്മാന്ഡറെ കൊല്ലുകയും ചെയ്തു. 1812 ലെ ഈ യുദ്ധത്തിലെ വിജയവും തുടര്‍ന്ന് ബ്രിട്ടീഷ് നേവല്‍ ശക്തിയെ ലേക് ചാമ്പ്ലെയിനില്‍ വെച്ചു തോല്‍പ്പിക്കുകയും കൂടി ചെയ്തപ്പോള്‍ അമേരിക്കന്‍ സ്വാതന്ത്ര്യ സമര പോരാളികളെ കീഴടക്കാന്‍ ആവുകയില്ല എന്നു ബ്രിട്ടീഷുകാര്‍ക്ക് മനസ്സിലായി. ഇതൊടെ വിപ്ലവം വിജയിക്കുകയും ചെയ്തു.
അടുത്തകാലത്ത് ഈ നഗരം വര്‍ദ്ധിച്ച കുറ്റക്റുത്യങ്ങള്‍ കാരണം കുപ്രശസ്തിയും നേടിയിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള 50 സംസ്ഥാനങ്ങളില്‍ ഒന്നാണ്. ഇവിടത്തെ തെരുവുകള്‍ കുറ്റവാളികള്‍ സ്വതന്ത്രമായി ചുറ്റിനടക്കുന്നുവത്രെ. ഇവിടെ 400 ലക്ഷം അമേരിക്കന്‍ പൌരന്മാര്‍ ദാരിദ്ര്യ രെഖക്കു താഴെ ജീവിക്കുന്നു എന്നു അടുത്തു കണക്കാക്കപ്പെട്ടിരിക്കുന്നു. ബാല്‍ട്ടിമൊര്‍ നഗരത്തില്‍ ആണ് ദാരിദ്രം ഏറ്റവും കൂടുതല്‍ ,ജനസംഖ്യയുടെ 21.8 % , കാല്വെര്‍ട്ട് കൌണ്ടിയില്‍ 5.1% വും. ഏറ്റവും കൂടുതല്‍ ദാരിദ്ര്യം ബാള്‍ട്ടിമൊറ് നഗരം കൂടാതെ സൊമെര്‍സെറ്റ് അലിഗാനി കൌണ്ടികളിലും ആണ്.
ബാല്‍ട്ടിമോറും പ്രാന്തപ്രദേശവും പുരാതന കാലം മുതലേ നാട്ടുകാരായ അമേരിക്കക്കാരുടെ താമസ സ്ഥലം ആയിരുന്നു. 1600 നടുത്തു ഇവിടത്തെ ജനസംഖ്യ താരതമ്യേനെ വളരെ കുറവായിരുന്നു. പോടോമാക് നദിയുടെ തീരത്തുള്ള ഈ നഗരം തുറമുഖസാമീപ്യം കൊണ്ട് യൂറോപ്പില്‍ നിന്നും വന്ന കുടിയേറ്റക്കാര്‍ക്ക് ആകര്‍ഷകമായി തോന്നി. 140 കുടിയേറ്റക്കാരുമായി 1634 മാര്‍ച്ച് 25 ന് പോടോമാക് നദിയിലെ സെന്‍റ് ക്ലേമെന്‍റ് ദ്വീപില്‍ ആര്‍ക്ക് എന്ന കപ്പലില്‍ വന്ന കുടിയേറ്റക്കാരായിരുന്നു ആദ്യം എത്തിയത്. മസൂരി പോലെയുള്ള മഹാ രോഗങ്ങളുമായി പൊരുതിക്കൊണ്ടിരുന്ന നാട്ടുകാരെ എളുപ്പത്തില്‍ കീഴടക്കാന്‍ കുടിയേറ്റക്കാര്‍ക്ക് കഴിഞ്ഞു.1661 ല്‍ ഡേവിഡ് ജോണ്സ് എന്നയാള്‍ ഇപ്പോള്‍ ജോണ്സ് ഫാള്‍ എന്ന അരുവിയുടെ തീരത്തുള്ള ജോണ്സ് ടൌണ്‍ എന്ന നഗരം സ്ഥാപിച്ചു. മേരിലാന്ഡിലെ ജനറല്‍ അസംബ്ലി 1706ല്‍ ആണ് ബാല്‍ട്ടിമോര്‍ തുറമുഖം ഉണ്ടാക്കിയത്. തുടര്‍ന്നു നഗരഭാഗങ്ങള്‍ 1729 മുതല്‍ 1952 വരെയുള്ള കാലഘട്ടത്തില്‍ ഉണ്ടാക്കി. അന്നു അതൊരു കോളനി ആയിരുന്നതു കൊണ്ട് അവിടത്തെ തെരുവുകള്‍ക്ക് ബ്രിട്ടീഷ് രാജാവിന്‍റെയും രാജ്ഞിയുടെയും പേരുകള്‍ കൊടുത്തു.
ലോകപ്രശസ്തമായ ജൊണ്‍ ഹോപ്കിന്സ് ആശുപത്രി ഇവിടെയാണ്. ഇവിടെ ഒരു വലിയ അമേരിക്കന്‍ പഞ്ചസാര ശുദ്ധീകരണ ഫാക്ടറിയും ഉണ്ട്. വ്യാപാരകാര്യങ്ങള്‍ക്കു വേണ്ടി ബാള്‍ട്ടിമോറിലെ ലോകവ്യാപാര കേന്ദ്രം സ്ഥാപിച്ചു. കപ്പല്‍ വഴിയുള്ള കയറ്റുമതിയില്‍ ബാള്‍ട്ടിമോര്‍ അമേരിക്കയില്‍ ഒമ്പതാം സ്ഥാനത്തില്‍ ആണ്. ഇവിടെ 14,360 പേര്‍ക്ക് നേരിട്ട് ജോലി കൊടുക്കുന്നു. തുറമുഖ ജോലിക്ക് 1,08,000 പേരെയും ഏര്‍പ്പെടുത്തുന്നുണ്ട്. കല്‍ക്കരിയാണ് പ്രധാന കയറ്റുമതി ചെയ്യുന്നത്.
ബാള്‍ട്ടിമോര്‍ ടൂറിസ്റ്റുകളുടെ ഒരു കേന്ദ്രവും കൂടിയാണ്. 2014 ലെ കണക്കനുസരിച്ച് 245 ലക്ഷം സഞ്ചാരികള്‍ ഇവിടെ സന്ദര്‍ശിച്ചു. ലൊകത്തിലെ ഏറ്റവും വലിയ ഒരു കന്‍ വെന്ഷന്‍കേന്ദ്രം ഇവിടെയുണ്ട്. ഇവിടെ പ്രദര്‍ശിപ്പിച്ച മൈ ലിട്ടില്‍ പോണി : ഫ്രന്ഡ്ഷിപ് ഇസ് മാജിക് എന്ന പരിപാടി കാണാന്‍ 2017 ല്‍ 6300 ല്‍ അധികം പേരും 2015ല്‍ 10,011 പേരും വന്നു ചേര്‍ന്നു.
ഞങ്ങള്‍ ഇവിടെ ഏതാണ്ട് ഒരു മണിക്കൂര്‍ ചുറ്റിക്കറങ്ങി , നഗരത്തിലെ പ്രധാന ഭാഗങ്ങള്‍ കണ്ടു. അടുത്ത പെന്സില്വാനിയാ സംസ്ഥാനത്തിലേക്കു നീങ്ങി .
അവലംബം
https://en.wikipedia.org/wiki/Battle_of_Baltimore
https://en.wikipedia.org/wiki/Baltimore
Subscribe to:
Post Comments (Atom)
20.ജോണ്‍ എഫ് കെന്നഡി സ്മാരകവായനശാലയും മ്യൂസിയവും
ബോസ്റ്റണ്‍ നഗരത്തിലെ ചാള്‍സ് നദിയുടെ തീരത്താണ് അമേരിക്കയുടെ 35ആമത്തെ പ്രസിഡണ്ടായിരുന്ന ജോണ്‍ ഫിറ്റ്ജെറാള്‍ഡ് കെന്നഡിയുടെ പ...
-
രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടാക്കിയ കരയിലും വെള്ളത്തിലും സഞ്ചരിക്കാന്‍ കഴിയുന്ന ഒരു വാഹനം ടൂറിസ്റ്റ് ആകര്ഷണമാക്കിയതാണ് ബോസ്റ്റണ്‍...
-
മസാച്യുസെറ്റ്സിലെ ഹാര് വാര്‍ഡ് ഭാഗത്തെ ഒരു മ്യൂസിയം ആണ് ഫ്രൂട്ട് ലാന്‍ഡ്സ് എന്നറിയപ്പെടുന്നത്. ഇത് കുറച്ചുകാലം മാത്രം നിലനിന്ന ഒരു...
-
ഞങ്ങളുടെ അടുത്ത യാത്ര ബോസ്റ്റണ്‍ തുറമുഖം കാണാന്‍ വേണ്ടി ആയിരുന്നു. അതിനോടൊപ്പം ഒരു ഡക്ക് ടൂറും ജോണ്‍ എഫ് കെന്നഡി മെമ്മോറിയല്‍ ...











No comments:
Post a Comment