Sunday, 27 June 2021
10.പെന്സില്വാനിയാ സസ്ഥാനവും ഫിലാഡല്‍ഫിയായും
ഞങ്ങളുടെ അടുത്ത യാത്ര പെന്സില്വാനിയാ സംസ്ഥാനത്തില്‍ കൂടി ആധുനിക അമേരിക്കയുടെ ആദ്യത്തെ തലസ്ഥാനമായിരുന്ന ഫിലാഡെല്‍ഫിയായിലേക്കായിരുന്നു. പെന്സില്വാനിയാ ആദ്യകാലത്ത് സ്ഥാപിച്ച 13 കോളണികളില്‍ ഒന്നായിരുന്നു. വില്യം പെന്‍ എന്നയാള്‍ തന്‍റെ കൂട്ടുകാരായ ക്വേക്കേര്‍സ് എന്ന സംഘക്കാര്‍ക്കു വേണ്ടി ആയിരുന്നു ഈ കോളണി ഉണ്ടാക്കിയത്. ക്വേക്കേറ്സ് എന്നത് 1650 ല്‍ ബ്രിട്ടണില്‍ ഉണ്ടാക്കിയ സുഹ്റുത്തുക്കളുടെ സംഘം എന്ന പേരില്‍ അറിയപ്പെട്ട ക്റുസ്തുമതവിശ്വാസികളായ ആള്‍ക്കാരുടെ ഒരു സംഘം ആയിരുന്നു. പെന്സില്വാനിയായുടെ തലസ്ഥാനം ഫിലാഡെല്‍ഫിയ എന്ന നഗരം ആകുന്നു. 1774 ലും 17775 ലും ഇവിടെ കൂടിയ കോണ്ടിനെന്‍റല്‍ കൊണ്ഗ്ഗ്രെസ്സ് സമ്മെളനത്തിന്‍റെ അവസാനമാണ് സ്വാതന്ത്ര്യത്തിന്‍റെ പ്രഖ്യാപനം നടന്നത്. ഇതാണ് അമേരിക്കന്‍ വിപ്ലവത്തിന്‍റെ ഔപചാരികമായ തുടക്കം. വിപ്ലവത്തിനു ശേഷം ഡെലവെയര്‍ കഴിഞ്ഞ് അമേരിക്കന്‍ ഭരണ ഘടന അംഗീകരിച്ച രണ്ടാമത്തെ സംസ്ഥാനം ആയി . അമേരിക്കന്‍ വിപ്ലവത്തില്‍ ജെറ്റിസ്സ്ബെര്‍ഗ് യുദ്ധത്തില്‍ ജോര്‍ജ് മീഡ് എന്ന ജനറല്‍ എതിര്‍ചേരിക്കാര്‍ ഉത്തരഭാഗ ആക്രമണത്തിനു നേത്രുത്വം കൊടുത്ത റോബെര്‍ട്ട് ഈ ലീഎന്ന ജനറലിനെ തോല്‍പ്പിക്കുകയുണ്ടായി. തുടര്‍ന്നായിരുന്നു എബ്രഹാം ലിങ്കണിന്‍റെ പ്രസിദ്ധമായ ജെറ്റിസ് ബെര്‍ഗ് പ്രസംഗം . അമേരിക്കയുടെ വിപ്ലവത്തിന്‍റെ ചരിത്ര ശേഷിപ്പുകള്‍ സൂക്ഷിച്ചു വെച്ച മ്യൂസിയം കാണാന്‍ സഞ്ചാരികള്‍ ഇവിടെ വരുന്നു. പ്രധാനമായും സ്വാതന്ത്ര്യ് ഹാളും ലിബര്‍ട്ടി മണിയുമാണ് ഇവിടത്തെ പ്രധാന കാഴ്ചകള്‍ .ബെഞമിന്‍ ഫ്റാങ്ക്ളിന്‍ എന്ന പ്രസിദ്ധ ശാസ്ത്രജ്ഞനും റോബര്‍ട്ട് ഫുല്‍ടണ്‍ എന്ന കണ്ടുപിടുത്തക്കാരനും ബില്‍ കൊസ്ബി എന്ന കോമഡി നടനും മറ്റും പെന്സില്വാനിയായില്‍ ജനിച്ചവരാണ്.
1787 ഡിസംബര്‍ 12 നാണു ഈ സംസ്ഥാനം രൂപീകരിച്ചത്. 2010 ലെ ജനസംഖ്യ 12,702,379.വിസ്തീര്‍ണ്ണം 46,055 ച.മൈല്‍. കീസ്റ്റോണ്‍ സംസ്ഥാനം എന്നും ഇതിനു പേരുണ്ട്.
ചില രസകരമായ വിവരങ്ങള്‍
1. ഗവര്‍ണര്‍ വില്യം പെന്‍ ആണ് ഈ നഗരത്തിനു ഫിലാഡെല്‍ഫിയാ എന്നു പേരു കൊടുത്തത്. ഗ്രീക്ക് വാക്കുകളായ ഫിലിയൊ(സ്നേഹം)യും അഡെല്‍ഫോസ്(സഹോദരന്‍) കൂട്ടി ചേര്‍ത്താണ് ഈ പേരുണ്ടാക്കിയത്. സഹോദരസ്നേഹത്തിന്‍റെ നഗരം എന്ന അര്‍ത്ഥം ഉള്ള പേരു.
2. രാഷ്ട്രതന്ത്രജ്ഞന്‍, ശാസ്ത്രകാരന്‍ , എഴുത്തുകാരന്‍ , കണ്ടുപിടുത്തക്കാരന്‍ എന്നീ നിലയില്‍ പ്രസിദ്ധനായ ബെഞ്ചമിന്‍ ഫ്റാങ്ക്ലിന്‍ ജനിച്ചത് ബോസ്റ്റണില്‍ ആയിരുന്നു എങ്കിലും 17 ആം വയസ്സില്‍ അദ്ദേഹം ഇവിടെ എത്തിചേര്‍ന്നു. ഈ നഗരത്തിന്‍റെ വളര്‍ച്ചയില്‍ പല കാര്യങ്ങളും ഇദ്ദേഹത്തിന്‍റെ സംഭാവനയായുണ്ട്. ബെഞ്ചമിന്‍ ഫ്റാങ്ക്ലീന്‍ ആണ് 1731 ല്‍ ഫിലാഡെല്‍ഫിയായിലെ ലൈബ്രറി കമ്പനിയും 1736 ല്‍ യൂണിയന്‍ ഫയര്‍ കമ്പനിയും സ്ഥാപിച്ചത്.
3. ബ്രിട്ടീഷ് പട്ടാളക്കാര്‍ ലിബര്‍ട്ടി മണി ആക്രമിച്ചു കൊണ്ടു പൊകുമെന്നു ഭയന്ന് 200 പട്ടാളക്കാര്‍ സ്വാതന്ത്ര്യത്തിന്‍റെ ചിഹ്നമായ ഈ മണി 1777 സെപ്റ്റംബര്‍ 18ന് ഫിലാഡെല്‍ഫിയ സംസ്ഥാനഹാളില്‍ നിന്നു അലെന്‍ ടൌണില്‍ ഉള്ള സിയൊണ്‍ പള്ളിയിലേക്ക് മാറ്റുകയുണ്ടായി . 1778 വരെ സ്വാതന്ത്ര്യ മണി അവിടെതന്നെ ആയിരുന്നു ഇരുന്നത്
4. 1790 മുതല്‍ 1800 ല്‍ സ്ഥിരമായ തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സി. 1800 ല്‍ ഉണ്ടാക്കുന്നതുവരെ ഈ നഗരം ആയിരുന്നു അമേരിക്കയുടെ തലസ്ഥാനം. സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നതും അമേരിക്കന്‍ ഭരണഘടന രൂപീകരിച്ചതും ഇവിടെ തന്നെ ആയിരുന്നു.
5. 1952 ജുലായില്‍ ജോനാസ് സാല്‍ക് ആദ്യമായി പോളിയോ വാക്സിന്‍ വികസിപ്പിച്ചെടുത്തത് ഇവിടെ വെച്ചായിരുന്നു. പിറ്റ്സ്ബെര്‍ഗ് സര്‍വകലാശാലയില്‍ . അദ്ദെഹം ആ വാക്സിന്‍ തന്‍റെ ശരീരത്തില്‍ തന്നെ ആണ്ആദ്യം പ്രയോഗിച്ചു നോക്കിയത് . തുടര്‍ന്നു രാഷ്ട്രത്തില്‍ എല്ലായിടത്തും ഈ വാക്സിന്‍ ലഭ്യമാക്കി, തല്‍ഫലമായി 1955 ല്‍ 58,000 പോളിയോ ബാധിച്ചവരുടെ എണ്ണം ആയിരുന്നത് 1957 ല്‍ 6000 ല്‍ കുറവായി.
6. 1903ല്‍ ബോസ്റ്റന്‍ അമേരിക്കന്സ് എന്ന ടീമും പിറ്റ്സ്ബെര്‍ഗ് ഇറേറ്റ്സ് എന്ന റ്റീമും തമ്മില്‍ ബേസ്ബാളിന്‍റെ ലൊക സീരീസ് പിറ്റ്സ്ബെര്‍ഗ് പാര്‍ക്കില്‍ നടക്കുകയും ചെയ്തു. ബോസ്റ്റണ്‍ 5ല്‍ മൂന്നു കളി ജയിക്കുകയും ചെയ്തു.
7. 1979 മാര്‍ച് 28 ന് അമേരിക്കയിലെ ഏറ്റവും ഭയങ്കരമായ അണുശക്തി അപകടം ഉണ്ടായത് ത്രീ മൈല്‍ ദ്വീപില്‍ ആയിരുന്നു. അവിടത്തെ അണുശക്തി റിയാക്ടറുളുടെ കാമ്പ് ഉരുകി ആയിരക്കണക്കിന് ആള്‍ക്കാരെ റേഡിയേഷനില്‍ നിന്നു രക്ഷപെടുത്താന്‍ മാറ്റിത്താമസിപ്പിക്കേണ്ടീ വന്നു.
8. വില്യം പെന്‍ അദ്ദേഹത്തിന്‍റെ സ്ഥലത്തിനു സില്വാനിയാ എന്നു നാമകരണം ചെയ്യണമെന്ന് അപേക്ഷിച്ചു, ലാറ്റിന്‍ ഭാഷയില്‍ കാട് എന്ന അര്‍ത്ഥം വരുന്ന പേരു. ചാള്‍സ് രണ്ടാമന്‍ ആണ് പെന്സില്വാനിയ എന്ന പേര്‍ കൊടുത്തത്, പെന്നിന്‍റെ അച്ഛന്‍റെ പേരില്‍ . വില്യം പെന്‍ തന്‍റെ തന്നെ പേര്‍ കൊടുത്തോ എന്നു സംശയിക്കുന്നുണ്ടായിരുന്നു എങ്കിലും.
9. സ്വാതന്ത്ര്യമണി അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ ചിഹ്നമായി ഫിലാഡെല്‍ഫിയായില്‍ സ്ഥാപിച്ചിരിക്കുന്നു. 1887 ജുലായ് 8 നു ഈ മണി സ്വാതന്ത്ര്യ സമരത്തിനു ശേഷം അടിക്കുകയുണ്ടായി. അതില്‍ ഉണ്ടായ പൊട്ടല്‍ ചീഫ് ജസ്റ്റിസ് ജൊണ്‍ മാര്‍ഷല്‍ എന്നയാള്‍ മരിച്ചപ്പൊള്‍ 1835 ല്‍ മണി അടിച്ചപ്പൊള്‍ ഉണ്ടയതാണെന്നു കരുതപ്പെടുന്നു.
അവലംബം
https://en.wikipedia.org/wiki/Pennsylvania
https://en.wikipedia.org/wiki/Philadelphia
https://www.history.com/topics/us-states/pennsylvania
https://www.history.com/news/8-things-you-may-not-know-about-jonas-salk-and-the-polio-vaccine
Subscribe to:
Post Comments (Atom)
20.ജോണ്‍ എഫ് കെന്നഡി സ്മാരകവായനശാലയും മ്യൂസിയവും
ബോസ്റ്റണ്‍ നഗരത്തിലെ ചാള്‍സ് നദിയുടെ തീരത്താണ് അമേരിക്കയുടെ 35ആമത്തെ പ്രസിഡണ്ടായിരുന്ന ജോണ്‍ ഫിറ്റ്ജെറാള്‍ഡ് കെന്നഡിയുടെ പ...
-
രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടാക്കിയ കരയിലും വെള്ളത്തിലും സഞ്ചരിക്കാന്‍ കഴിയുന്ന ഒരു വാഹനം ടൂറിസ്റ്റ് ആകര്ഷണമാക്കിയതാണ് ബോസ്റ്റണ്‍...
-
മസാച്യുസെറ്റ്സിലെ ഹാര് വാര്‍ഡ് ഭാഗത്തെ ഒരു മ്യൂസിയം ആണ് ഫ്രൂട്ട് ലാന്‍ഡ്സ് എന്നറിയപ്പെടുന്നത്. ഇത് കുറച്ചുകാലം മാത്രം നിലനിന്ന ഒരു...
-
ഞങ്ങളുടെ അടുത്ത യാത്ര ബോസ്റ്റണ്‍ തുറമുഖം കാണാന്‍ വേണ്ടി ആയിരുന്നു. അതിനോടൊപ്പം ഒരു ഡക്ക് ടൂറും ജോണ്‍ എഫ് കെന്നഡി മെമ്മോറിയല്‍ ...





No comments:
Post a Comment