Wednesday, 23 June 2021

8. ന്യൂയോര്‍ക്കില്‍ നിന്നു ന്യൂ ജെര്‍സിയിലേക്ക്

ന്യൂയോര്‍ക്കിലെ രണ്ടാമത്തെ സന്ദര്‍ശനം അങ്ങനെ ഒരു പകല്‍ സമയം കൊണ്ട് തീര്‍ത്തു, രാത്രി താമസം ന്യുജെര്‍സി എന്ന അടുത്തടുത്തുള്ള അമേരിക്കന്‍ സംസ്ഥാനത്തിലെ ഒരു ലോഡ്ജില്‍ ആയിരുന്നു. ഹഡ്സണ്‍ നദിയാണ് ഈ രണ്ടു സംസ്ഥാനങ്ങളുടെ ഇടയില്‍ ഉള്ളത്. ന്യൂയോര്‍ക്ക് വശത്ത് മാന്‍ഹട്ടനും മറുവശത്ത് ഫോറ്ട്ട് ലീ എന്ന നഗരവും ആണ്. ഇവ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു വിശേഷാല്‍ തൂക്കുപാലത്തെ കുറിച്ച് പറയാതെ ഈ കുറിപ്പ് പൂര്‍ണമാവുകയില്ല. ഈ പാലത്തിന്‍റെ പേരു തന്നെ അമേരിക്കയിലെ ആദ്യത്തെ പ്രസിഡണ്ട് ജോര്‍ജ് വാഷിങ്ടണ്‍ന്‍റെ തന്നെയാണെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഈ പാലത്തിന്‍റെ പ്രാധാന്യം മനസ്സിലാകുമല്ലൊ. ഈ സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാലു പാലങ്ങളും രണ്ട് തുരങ്കങ്ങളും ഉണ്ട് എങ്കിലും ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഈ തൂക്കു പാലം തന്നെ. 1929 ല്‍ ഇതു പണി തീര്‍ന്നപ്പോള്‍ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം ആയിരുന്നു ഇത്. പിന്നീട് ഉണ്ടാക്കിയ ന്യൂയോര്‍ക്ക് ഉള്‍ക്കടലില്‍ ഉണ്ടാക്കിയ വെരസാനൊ നാരോസ് പാലവും ഫ്രാന്‍സിസ്കോ ഉള്‍ക്കടലിലെ ഗോള്‍ഡന്‍ ഗെയ്റ്റ് പാലം ഇതിനെക്കാള്‍ നീണ്ട പാലങ്ങള്‍ ആണെങ്കിലും ആദ്യകാലത്തു നിര്‍മ്മിച്ചത് എന്നതുകൊണ്ട് പ്രധാന്യം അര്‍ഹിക്കുനു. ഹഡ്സണ്‍ നദിയ്ക്കു കുറുകെ വെറേ നാലു പാലങ്ങളും രണ്ട് പ്രധാനപ്പെട്ട തുരങ്കങ്ങളും ഉണ്ട്, ബയൊണ്‍ പാലം, ഗൊഥ്ഹല്‍സ് പാലം, ഔട്ടര്‍ ബ്രിഡ്ജ് എന്നിവയാണു മറ്റു മൂന്നു പ്രധാന പ്രധാന പാലങ്ങള്‍. തുരങ്കങ്ങള്‍ ലിങ്കണ്‍ തുരങ്കവും ഹോളണ്ട് തുരങ്കവും. ഹഡസണ്‍ നദിക്കു കുറുകെ ഒരു പാലം വേണം എന്ന ആശയം 1906 ല്‍ ഉണ്ടായി എങ്കിലും ആദ്യത്തെ ഈ പാലം ഉണ്ടാക്കാന്‍ തീരുമാനം എടുത്തത് 1925 ലും നിര്‍മ്മാണം തുടങ്ങിയത് 1927 ലും ആണ്. 1931 ഒക്ടോബര്‍ 24 നാണ് പണിതീര്‍ന്ന് രാഷ്ട്റത്തിനു സമര്‍പ്പിക്കപ്പെട്ടത്. അടുത്ത ദിവസം തന്നെ അതില്‍ കൂടി വാഹനങ്ങള്‍ ഓടിത്തുടങ്ങി. ഇപ്പോഴും ലോകത്തില്‍ ഏറ്റവും കൂടുതല്‍ മോട്ടോര്‍ വാഹനങ്ങള്‍ കടന്നു പോകുന്ന ഒരു പാലം തന്നെയാണിത്. 2016 ല്‍ ഈ പാലത്തില്‍ കൂടി കടന്നു പോയത് 1030 ലക്ഷം വാഹനങ്ങള്‍ ആയിരുന്നു.
ആദ്യം മുകളിലെത്തെ ഡെക്കില്‍ രണ്ട് വശങ്ങളിലേക്ക് ഉണ്ടായിരുന്ന മൂന്നു വീതം ആകെ 6 ലെയിനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. 1946ല്‍ രണ്ടെണ്ണം കൂടി ചേര്‍ത്ത് എട്ടാക്കി. അതു പോലെ താഴത്തെ ഡെക്കില്‍ 6 ലെയിനുകള്‍ 1958 നും 1962 നും ഇടക്കു ചേര്‍ക്കപ്പെട്ടു. പാലത്തിലെ ഉയര്‍ന്ന വേഗത പരമാവധി മണിക്കൂറില്‍ 72 കി.മീ. ആണ്. കാല്‍ നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും പ്രത്യേക ലെയിനുകള്‍ ഈ പാലത്തില്‍ ഉണ്ട്. ഇതിന്‍റെ നിര്‍മ്മണത്തില്‍ 1,01,000 ടണ്‍ സ്റ്റീലും ഏകദേശം 1,71,00 കി.മീ. നീളമുള്ള 28,000 ടണ്‍ സ്റ്റീല്‍ കമ്പിയും 18000 ടണ്‍ കല്‍പ്പണിയും വേണ്ടി വന്നു. പാലത്തിന്‍റെ നീളം 1450 മീറ്റര്‍ ഏറ്റവും കൂടിയ സ്പാന്‍ 1,100 മീറ്ററും ആകുന്നു.ഈ പാലത്തിന്‍റെ രൂപകല്‍പ്പന ഉണ്ടാക്കിയ എഞ്ചിനീയര്‍മാര്‍ ഒത്മാര്‍ അമ്മാന്‍ (Othmar Ammann) ആല്‍സ്റ്റണ്‍ ഡാന, ഏഡ്വാര്‍ഡ് സ്റ്റെയെര്‍ണ്സ്, കാസ് ഗില്‍ബര്‍ട്ട് എന്നിവര്‍ ആയിരുന്നു. ന്യു ജര്‍സി സംസ്ഥാനം അമേരിക്കയുടെ വടക്കു കിഴക്കന്‍ മേഖലയില്‍ ഉള്ള ഒരു സംസ്ഥാനമാണ്. അതിനു തെക്കും കിഴക്കും ന്യൂയോര്‍ക്ക് സംസ്ഥാനവും കിഴക്കു, തെക്ക് കിഴക്ക്, തെക്കു ഭാഗങ്ങളില്‍ അറ്റ്ലാന്‍റിക് സമുദ്രവും ആണ്. അമേരിക്കയിലെ നാലാമത്തെ ചെറിയ സംസ്ഥാനവും ജനസംഖ്യയില്‍ 11 ആമതും ആകുന്നു. 2800 വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടുകാരായ അമേരിക്കക്കാര്‍ താമസിച്ചിരുന്ന ന്യൂ ജര്‍സിയില്‍ ഇന്നു അമേരിക്കയിലെ ഏറ്റവും കൂടുതല്‍ കൊടീശ്വരന്മാര്‍ താമസിക്കുന്നയിടം ആകുന്നു. 2017 ലെ കാനേഷുമാരി അനുസരിച്ച് അമേരിക്കയിലെ രണ്ടാമത്തെ ആളോഹരി വരുമാനം ഉള്ള സംസ്ഥാനം ആയിരുന്നു. ഇവിടത്തെ പബ്ലിക് സ്കൂളുകള്‍ അമേരിക്കയിലെ ഏറ്റവും മെച്ചപ്പെട്ടവയായി കരുതപ്പെടുന്നു.
ഞങ്ങളുടെ താമസ സ്ഥലം നഗരത്തില്‍ നിന്നു മാറി തിരക്കു കുറഞ്ഞ ഒരിടത്തില്‍ ആയിരുന്നു, ഒരു ചെറിയ ഗ്രാമാന്തരീക്ഷം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. പതിവു പോലെ രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ കണ്ട വീടുകള്‍ നമ്മുടെ തിരുവല്ലയിലെ ചില ഭാഗങ്ങളില്‍ കൂടി പോകുന്നതു പോലെ തോന്നിച്ചു. ചെറിയ മുറ്റവും മുറ്റത്ത് ഒരു കുരിശും മറ്റും കണ്ടു. ഏതായാലും തിരിച്ചെത്തി സമ്റുദ്ധമായ പ്രാതല്‍ കഴിച്ച് ബസ്സില്‍ കയറി. അടുത്ത താവളം ബാല്‍ട്ടിമോര്‍ തുറമുഖം ആയിരുന്നു. അമേരിക്കന്‍ വിപ്ലവത്തില്‍ കുടിയേറ്റക്കാരും വിദേശികളുമായി പൊരിഞ്ഞ യുദ്ധം തന്നെ നടന്ന സ്ഥലം . അതിനെപ്പറ്റി
അടുത്ത ലക്കത്തില്‍ അവലംബം https://en.wikipedia.org/wiki/George_Washington_Bridge https://en.wikipedia.org/wiki/New_Jersey

No comments:

Post a Comment

20.ജോണ്‍ എഫ് കെന്നഡി സ്മാരകവായനശാലയും മ്യൂസിയവും

ബോസ്റ്റണ്‍ നഗരത്തിലെ ചാള്‍സ് നദിയുടെ തീരത്താണ് അമേരിക്കയുടെ 35ആമത്തെ പ്രസിഡണ്ടായിരുന്ന ജോണ്‍ ഫിറ്റ്ജെറാള്‍ഡ് കെന്നഡിയുടെ പ...