Tuesday, 22 June 2021
7. എമ്പയര്‍ സ്റ്റെയ്റ്റ് ബില്‍ഡിങ് ന്യുയോര്‍ക്ക്
ഞങ്ങള്‍ ന്യൂയോര്‍ക്കില്‍ അടുത്തു കണ്ടത് അമേരിക്കയിലെ ആദ്യത്തെ ലോകത്തിലേ ഏറ്റവും ഉയരമുള്ള കെട്ടിടം ആയിരുന്ന എമ്പയര്‍ സ്ടെയ്റ്റ് കെട്ടിടം ആയിരുന്നു. ഇവിടെയും താഴത്തെ നിലയില്‍ നിന്നു ഫോട്ടോ എടുക്കാന്‍ അവസരം ഉണ്ട്. ഓണ്‍ ലയിന്‍ ആയി ടിക്കറ്റ് എടുത്തിരുന്നതു കൊണ്ട് അധികം കാത്തിരിക്കെണ്ടി വന്നില്ല. സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. ഏറ്റവും മുകളിലെ 6 നിലകളിലേക്കു പ്രവേശനം ഉണ്ടായിരുന്നില്ല. 96 ആം നിലയിലെ വീക്ഷണ ഗാലറിയില്‍ നിന്നു ന്യുയോര്‍ക്ക് നഗരത്തിന്‍റെ പൂര്‍ണമായ രൂപം ദ്രുശ്യമായി. തെളിഞ്ഞ കാലാവസ്ഥയായിരുന്നതു കൊണ്ട് ദൂരെ സ്വാതന്ത്ര്യ പ്രതിമയും കാണാനായി . ഇനി ഈ കെട്ടിടത്തെപ്പറ്റി അല്‍പ്പം, വിക്കിപ്പീഡിയായില്‍ നിന്നു സംഗ്രഹിച്ചു കൊടൂക്കുന്നു.
2001ല്‍ ബിന്‍ ലാഡനും സംഘവും നടത്തിയ ഭീകരാക്രമണത്തില്‍ തകര്‍ന്ന ലോക വ്യാപാര കേന്ദ്രത്തിലെ ഇരട്ട ടവറിനു മുമ്പ് , അമേരിക്കയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും ഉയരം ഉള്ള കെട്ടിടം ആയിരുന്നു എമ്പയര്‍ സ്റ്റെയ്റ്റ് കെട്ടിടം. 102 നിലയുള്ള ഈ കെട്ടിടം ന്യൂയോര്‍ക്കിലെ ഒരു ജില്ലയായ മാന്‍ഹട്ടന്‍റെ ഏകദേശം മദ്ധ്യത്തിലായി നിലകൊള്ളുന്നു. 1930-31 കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഈ അംബര ചുംബിയുടെ പേര് ന്യൂയോര്‍ക്കിന്‍റെ തന്നെ വിളിപ്പേരായിരുന്ന എമ്പയര്‍ സ്റ്റെയ്റ്റ് എന്നതായിരുന്നു. ഈ കെട്ടിടത്തിനു 380 മീറ്റര്‍ ഉയരമുള്ള മേല്‍ക്കൂരയും മുകളില്‍ സ്ഥാപിച്ച ആന്‍റെന ഉള്‍പ്പെടെ 443.2 മീറ്റര്‍ ഉയരവും ആണുള്ളത്. 1970 ല്‍ ലോകവ്യാപാര കേന്ദ്രം ഉണ്ടാക്കുന്നതുവരെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ആയിരുന്നു ഇത്. 2001ല്‍ ഇരട്ടടവര്‍ നിലമ്പതിച്ചതിനു ശേഷം 2012 വരെ ഈ കെട്ടിടം തന്നെ ആയിരുന്നു നഗരത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം. 2020 ല്‍ ഇത് ന്യൂയോര്‍ക്കിലെ ഏഴാമത് ഉയരമുള്ള കെട്ടിടം ആണ്. അമേരിക്കയിലെ ഒന്പതാമത്തെതും ലോകത്തിലെ 40ആമത്തെ ഉയരം ഉള്ള കെട്ടിടവുമാണ്.
1893 നു മുമ്പ് ഈ സ്ഥലത്ത് വാല്‍ഡോര്‍ഫ് അസ്റ്റോറിയ എന്ന പേരില്‍ ഒരു ഹോട്ടല്‍ നടത്തിയിരുന്നു. അഞ്ചാമത്തെ അവന്യൂവില്‍ 33 ആമത്തെയും 34 ആമത്തെയും തെരുവിന്‍റെ ഇടയില്‍ ആണ് ഇതു നില്‍ക്കുന്നത്. അതിന്‍റെ രൂപ കല്‍പ്പന 15 പ്രാവശ്യം മാറ്റി തിരുത്തിയതിനു ശേഷം 1930 മാര്‍ച്ച് 17 നാണ് പണി തുടങ്ങിയത്. 1931 മേയ് 1 നു 13 ½ മാസത്തിനു ശേഷം പണീതീര്‍ന്ന് തുറന്നു കൊടുക്കുകയും ചെയ്തു. കാര്യമായ പരസ്യം കൊടുത്തു എങ്കിലും രണ്ടാം ലോക മഹായുദ്ധവും തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യവും മൂലം 1950 വരെ കെട്ടിടം നഷ്ടത്തില്‍ ആയിരുന്നു പ്രവര്‍ത്തിച്ചത്.
ഈ കെട്ടിടത്തിന്‍റെ പ്രത്യേക ശില്‍പ്പരീതിയും(Art Deco) വീക്ഷണ ഗാലറികളും എല്ലാം ഇതിനെ അന്യൂനമാക്കുന്നു. ഒരുവര്‍ഷത്തില്‍ 40 ലക്ഷത്തിലധികം സഞ്ചാരികള്‍ ഈ കെട്ടിടത്തിന്‍റെ 86 നും 102 നിലകള്‍ക്കീടയില്‍ ഉള്ള വീക്ഷണ ഗാലറികള്‍ കാണുന്നുണ്ട്. 1080 ല്‍ പുതിയ ഒരു വീക്ഷണ ഗ്യാലറി കൂടി 80 ആം നിലയില്‍ തുറന്നു കൊടുത്തു. ലോകത്തിലെ അംബരചുംബികളുടെ നിര്‍മ്മാണത്തിനു ഈ കെട്ടിടത്തിന്‍റെ നിര്‍മ്മാണം ഒരു മാത്റുക ആയി കണക്കാക്കപ്പെടുന്നു. അമേരിക്കയുടെ ഒരു സാംസ്കാരിക ചിഹ്നമായി തന്നെ ഈ കെട്ടിറ്റം നിലനില്‍ക്കുന്നു. 250 ലധികം ടി വി പരിപാടികളിലും ചലചിത്രങ്ങളിലും ഈ കെട്ടിടം താരമായിട്ടുണ്ട്. 1933 ലെ കിങ് കോങ് ആയിരുന്നു ആദ്യത്തെ ചിത്രം. ആധുനിക ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായി ഈ കെട്ടിടടത്തിനെ അമേരിക്കന്‍ സിവില്‍ എഞ്ചിനീയറിങ് സൊസൈറ്റി അമേരിക്കന്‍ ആര്‍കിടെക്റ്റുകള്‍ ഒന്നാമതായും ഈ കെട്ടിടത്തിനെ തിരഞ്ഞെടുത്തിട്ടുണ്ട്.
1931 മേയ് ഒന്നിനു ഉദ്ദേസിച്ചിരുന്ന തീയതിക്കു 45 ദിവസം മുമ്പ് ഇതിന്‍റെ പണി തീര്‍ന്നിരുന്നു. അമേരിക്കന്‍ പ്രസിഡണ്ട് ഹെര്‍ബെര്‍ട്ട് ഹൂവര്‍ ഉത്ഘാടനചടങ്ങില്‍ പങ്കെടുത്തു. വാഷിങ്ടണ്‍ ഡി.സി.യില്‍ വെച്ച് ഒരു ബട്ടണ്‍ അമര്‍ത്തി ആയിരുന്നു ഔപചാരികമായ ഉത്ഘാടനം. 86 ആം നിലയിലെ ഉത്ഘാടന ചടങ്ങില്‍ നടന്ന സല്‍ക്കാരത്തില്‍ ജിമ്മി വാക്കര്‍, ഗവര്‍ണര്‍ ഫ്രാങ്ക്ളിന്‍ റൂസ്വെല്‍റ്റ് അല്‍ സ്മിത് എന്നിവര്‍ അടങ്ങിയ 350 വി ഐ പി അതിഥികള്‍ പങ്കെടുത്തു. അന്നത്തെ ദിവസം മഞ്ഞു മൂടി കിടന്നതുകൊണ്ട് കെട്ടിടത്തിന്‍റെ മുകളില്‍ നിന്നു സ്വാന്തന്ത്ര്യ പ്രതിമ കാണാന്‍ കഴിഞ്ഞില്ല എന്നാരോ രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്നു കെട്ടിടത്തിന്‍റെ വീക്ഷണ ഗ്യാലറികള്‍ ഒഴിച്ചു ബാക്കിയുള്ള സ്ഥലങ്ങള്‍ വാടകയ്ക്ക് കൊടുത്തു തുടങ്ങി.
ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഈ കെട്ടിടത്തിന്‍റെ ഭാരം 3,31,122 ടണ്‍ ആണത്രെ. കെട്ടിടത്തിനുള്ളിലെ വ്യാപ്തം 1,000,000 ക്യുബിക് മീറ്റര്‍. ലിഫ്റ്റിന്‍റെ കേബിളിന്‍റെ മാത്രം നീളം 1886കി.മീ. , വൈദ്യുതവയറിന്‍റെ നീളം 6,09,600 മീ. മാത്രമാണ്. കെട്ടിടത്തിനകത്തെ വിസ്തീര്‍ണ്ണം 2,57,211 ച.മീ., താഴത്തെ നിലയുടെ വിസ്തീര്‍ണ്ണമോ വെറും ഒരു ഹെക്റ്റാര്‍ ( 2 ഏക്കര്‍).20,000 ആള്‍ക്കാര്‍ക്ക് പണി എടുക്കാനും കുറഞ്ഞ് 15,000 സന്ദര്‍ശകരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നു. പണി നടക്കുമ്പോള്‍ ഒരു ദിവസം 3500 പേര്‍ ഒരേ സമയം പണിയെടുത്തിരുന്നു.
ഈ കെട്ടിടത്തില്‍ 73 ലിഫ്റ്റുകള്‍ ഉണ്ട്. ഓട്ടിസ് എലിവേറ്റര്‍ കമ്പനി ആദ്യം സ്ഥാപിച്ച 64 ലിഫ്റ്റുകള്‍ കേന്ദ്രത്തില്‍ ആണ്. ഇതില്‍ ഏറ്റവും കൂടൂതല്‍ ഉയരത്തില്‍ പോകുന്ന ലിഫ്റ്റ് ഭൌമനിലയില്‍ നിന്നു 80ആമത്തെ നിലയിലേക്ക് എത്തുന്നു. ലിഫ്റ്റുകളില്‍ 4 എണ്ണം തീവ്ര വേഗതയില്‍ പോകുന്നതാണ്. 64ല്‍ 58 എണ്ണം യാത്രക്കാര്‍ക്കു വേണ്ടിയും 8 എണ്ണം സാധനങ്ങള്‍ കൊണ്ടൂ പോകാനും ആണ്. ഇവയുടെ സാധാരണ വേഗത മിനുട്ടില്‍ 366 മീ ആയിരുന്നു. 80 ആമത്തെ നിലയില്‍ നിന്നു മുകളിലേക്കുള്ള 4 നിലകളിലേക്ക് വെറെ ലിഫ്റ്റാണ്. 2011 വരെ മെക്കാനികല്‍ ലിഫ്റ്റുകള്‍ ആയിരുന്നു, അതിനു ശേഷം കെട്ടിടം പുനരുദ്ധരിച്ചതിന്‍റെ കൂടെ ആട്ടൊമാറ്റിക് ആക്കി മാറ്റി. 86 ആമത്തെ നിലയില്‍ നിന്ന് 102ആം നിലയിലേക്ക് മറ്റൊരു ലിഫ്റ്റാണ് ഉള്ളത്. ചുരുക്കത്തില്‍ ആകെ 73 ലിഫ്റ്റുകള്‍ ഉണ്ട്.
ഈ കെട്ടിടത്തില്‍ നിന്ന് 1931 ഡിസംബര്‍ 22 നു പ്രക്ഷേപണം തുടങ്ങി. NBC യും RCA പരീക്ഷണാര്‍ത്ഥം ടെലിവിഷന്‍ പ്രക്ഷേപണം തുടങ്ങി. അവര്‍ 85 ആമത്തെ നില വാടകക്കെടുത്തു അവിടെ ഒരു പരീക്ഷണശാല തുടങ്ങി. 1934 ല്‍ ഒരു FM കമ്പനിയും പ്രവര്‍ത്തനം തുടങ്ങി.
ചില അപകടങ്ങള്‍
1945 ജുലൈ 28 രാവിലെ 9.40 ന് ഒരു ബി-25 ബോമ്പര്‍ വിമാനം കടുത്ത മൂടല്‍ മഞ്ഞില്‍ കുടുങ്ങി ഈ കെട്ടിടത്തിന്‍റെ 79 , 80 നിലകള്‍ക്കിടയില്‍ ഇടിച്ചിറങ്ങി. ആ വിമാനം പറത്തിയിരുന്നത് ലെഫ്.കേണല്‍.വവില്യം ഫ്രാങ്ക്ലിന്‍ എന്നയാള്‍ ആയിരുന്നു. അതിന്‍റെ ഒരെഞ്ചിന്‍ കെട്ടിടം തുളച്ചു കടന്ന് അടുത്ത കെട്ടിടത്തിന്‍റെ മേല്‍ക്കൂരയില്‍ പതിച്ചു. മറ്റേ എഞ്ചിനും വിമാനത്തിന്‍റെ കുറെ ഭാഗങ്ങളും ഒരി എലിവേറ്റര്‍ വഴി താഴോട്ടു പതിച്ചു. തീപിടുത്തം ഉണ്ടായെങ്കിലും 40 മിനുട്ടു കൊണ്ട് തീയണച്ചു. 14 പേറ്ക്കാണ്‍ ജീവാപായം ഉണ്ടായത്. എലിവേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന ബെറ്റി ലൂ ഒലിവെര്‍ എന്നയാള്‍ എലിവേടറിന്‍റെ 75 നിലകളില്‍ താഴോട്ടു വീണെങ്കിലും നിസ്സാര പരുക്കുകളൊടെ രക്ഷപെട്ടു. ഇപ്പൊഴും ഇത് ഒരു എലിവേറ്റര്‍ അപകടത്തില്‍ നിന്നു രക്ഷപെട്ടവരില്‍ റേക്കാര്‍ഡ് ആണ്. ഗിന്നസ് ലോകറെക്കാര്‍ഡ് ആയി അംഗീകരിക്കപ്പെട്ടു. കെട്ടിടത്തിനുണ്ടായ ചെറിയ തകരാറുകള്‍ രണ്ട് ദിവസം കൊണ്ട് തീര്‍ത്തുപയോഗ യുക്തമാക്കി. ഇതിനു ശേഷം ന്യൂയോര്‍ക്ക് നഗരത്തിന്‍റെ മുകളില്‍ കൂടി വിമാനം പറത്തുന്നതിന് നിരോധനം നിലവില്‍ വന്നു. ഒരു വര്‍ഷം കഴിഞ്ഞ് 1946 ജുലായ് 24 നു മറ്റൊരു വിമാനം ഈ കെട്ടീടത്തിന്‍റെ തൊട്ടടുത്തു വരെ വന്നു കെട്ടിടത്തെ ഉരസി പറന്നു പോയി.
2000ല്‍ കെട്ടിടത്തിലെ ഒരു എലിവേറ്റര്‍ പെട്ടെന്നു 40 നില താഴൊട്ട് അനിയന്ത്രിതമായി നീങ്ങി. 44 ആമത്തെ നിലയില്‍ നിന്നു 4 ആമത്തെ നിലയിലേക്കായിരുന്നു ഈ പതനം. എന്നാല്‍ ഈ ലിഫ്റ്റില്‍ ഉണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ നിസ്സാരമായ പരുക്കൊടെ രക്ഷപെട്ടു. ഈ കെട്ടിടത്തില്‍ നിന്നു 30 ലധികം ആള്‍ക്കാര്‍ ആത്മഹത്യക്കും ശ്റമിച്ചിട്ടുണ്ട്, മിക്കവരും വിജയകരമായി തന്നെ .
ചിത്രത്തില്‍ വിക്കിപീഡിയായില്‍ with Creative Common License
അവലംബം
https://en.wikipedia.org/wiki/Empire_State_Building
Subscribe to:
Post Comments (Atom)
20.ജോണ്‍ എഫ് കെന്നഡി സ്മാരകവായനശാലയും മ്യൂസിയവും
ബോസ്റ്റണ്‍ നഗരത്തിലെ ചാള്‍സ് നദിയുടെ തീരത്താണ് അമേരിക്കയുടെ 35ആമത്തെ പ്രസിഡണ്ടായിരുന്ന ജോണ്‍ ഫിറ്റ്ജെറാള്‍ഡ് കെന്നഡിയുടെ പ...
-
രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടാക്കിയ കരയിലും വെള്ളത്തിലും സഞ്ചരിക്കാന്‍ കഴിയുന്ന ഒരു വാഹനം ടൂറിസ്റ്റ് ആകര്ഷണമാക്കിയതാണ് ബോസ്റ്റണ്‍...
-
മസാച്യുസെറ്റ്സിലെ ഹാര് വാര്‍ഡ് ഭാഗത്തെ ഒരു മ്യൂസിയം ആണ് ഫ്രൂട്ട് ലാന്‍ഡ്സ് എന്നറിയപ്പെടുന്നത്. ഇത് കുറച്ചുകാലം മാത്രം നിലനിന്ന ഒരു...
-
ഞങ്ങളുടെ അടുത്ത യാത്ര ബോസ്റ്റണ്‍ തുറമുഖം കാണാന്‍ വേണ്ടി ആയിരുന്നു. അതിനോടൊപ്പം ഒരു ഡക്ക് ടൂറും ജോണ്‍ എഫ് കെന്നഡി മെമ്മോറിയല്‍ ...












No comments:
Post a Comment