Monday, 21 June 2021

6. ന്യൂയോര്‍ക്കികില്‍ വീണ്ടും ടൈം സ്കയര്‍ തുറമുഖ സന്ദര്‍ശനങ്ങള്‍

ം ഒരിക്കലും ഉറങ്ങാത്ത നഗരം എന്നറിയപ്പെടുന്ന ന്യുയോര്‍ക്കിലെ ഏറ്റവും തിരക്കേറിയ ഭാഗം ആയ ടൈം സ്ക്വയറില്‍ ആണ് ഞങ്ങളെ ബസ്സുകാര്‍ ആദ്യം ഇറക്കിയത്.ന്യൂയോര്‍ക്കില്‍ ആദ്യം വന്നപ്പോള്‍ ഈ ഭാഗത്തു വരുകയുണ്ടായില്ല. ഭീകരര്‍ തകര്‍ത്ത ഇരട്ടടവറും സ്വാതന്ത്ര്യ പ്രതിമയും മറ്റുമാണ് അന്നു കണ്ടത്. ഇപ്പോള്‍ ഇരട്ടടവര്‍ ചരിത്രത്തിന്‍റെ ഭാഗം ആയി മാറി. ആ സ്ഥാനത്ത് ഒരു സ്മാരകം ഗ്രൌണ്ഡ് സീറൊ എന്ന പേരില്‍ ഉണ്ടാക്കിക്കൊണ്ടൊരിക്കുന്നേ ഉള്ളൂ. അവിടേക്ക് പ്രവേശനം ഇല്ല. അതുകൊണ്ടാവാം ഞങ്ങളെ ഇവിടെ എത്തിച്ചത്. ഇരട്ട ടവറിനു മുമ്പ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി അറിയപ്പെട്ട എമ്പയര്‍ സ്റ്റെയിറ്റ് ബില്‍ഡിങ്ങ് ടൈം സ്കയറില്‍ നിന്നു അധികം ദൂരത്തല്ല. അതു കാണാനും സമയം ഉണ്ടായിരുന്നു. സമയ ചത്വരം അഥവാ ടൈം സ്ക്വയര്‍ ന്യൂയൊര്‍ക്കിലെ മാന്‍ഹട്ടനിലെ പ്രധാന വ്യാപാര, കലാ, സാംസ്കാരിക വിനോദ കേന്ദ്രവും ആണ്. ന്യൂയോര്‍ക്കില്‍ വരുന്ന സഞ്ചാരികള്‍ ഇവിടെ വരാതെ പോകുകയില്ല. ബ്രോഡ്വേയും ഏഴാം അവന്യൂവും കൂടിച്ചേരുന്ന സ്ഥലമാണ് ഈ പേരില്‍ അറിയപ്പെടുന്നത്.
അസംഖ്യം നിയോണ്‍ പരസ്യങ്ങളുടെ ബോര്‍ഡുകളും മറ്റു പരസ്യങ്ങളും ഇവിടെ നിരത്തിന്‍റെ രണ്ട് വശവും കെട്ടിടങ്ങളുടെ ഭിത്തികളും നിറഞ്ഞിരിക്കുന്നു. പടിഞ്ഞാറു ഭാഗത്തുള്ള 42 ആമത്തെ തെരുവില്‍ തുടങ്ങി ഇതു 47 ആമത്തെ തെരുവു വരെ നീണ്ടു കിടക്കുന്നു. ലോകത്തിലെ നിരത്തുകള്‍ കൂട്ടിമുട്ടുന്ന സ്ഥലം, പ്രപഞ്ചത്തിന്‍റെ കേന്ദ്രം , ലോകത്തിന്‍റെ ഹ്രുദയം എന്നൊക്കെ ഈ ചത്വരത്തെ വ്യവഹരിക്കപ്പെടുന്നു. ഏറ്റവും കൂടുതല്‍ കാല്‍നടക്കാര്‍ കൂടുന്ന ഈ സ്ഥലം ലോകത്തിലെ വിനോദ പരിപാടികളുടെ ഒരു കേന്ദ്രം കൂടിയാണ്. ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ഒരു സ്ഥലം കൂടിയാണിത്. ഏതാണ്ട് 500 ലക്ഷം ആള്‍ക്കാര്‍ ഒരു വര്‍ഷം ഇവിടെ എത്തുന്നു എന്നു കണക്കാക്കിയിരിക്കുന്നു. ഒരു ദിവസം ഏതാണ്ട് 3,30,00 ആള്‍ക്കാര്‍ ഇതിലെ കടന്നു പോകുന്നുവത്രെ. തിരക്കുള്ള ദിവസങ്ങളില്‍ ഇത് 4,60,000 വരെ ആകാറുണ്ട്. മുമ്പ് Longacre Square എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്തിനു 1904ല്‍ ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന്‍റെ പ്രധാന ആഫീസ് ഇവിടേക്കു മാറ്റിയപ്പോഴാണ് ഈ പേരുമാറ്റം ഉണ്ടായത്. അവരുടെ ആഫീസ് നിലനില്‍ക്കുന്ന കെട്ടിടം ആണ് ടൈംസ് കെട്ടിടം എന്നറിയപ്പെടുന്നത്. 1907 മുതല്‍ ഇവിടെ പുതുവല്‍സരത്തിന്‍റെ പിറവിയില്‍ ഡിസംബര്‍ 31 നു പ്രത്യേക പരിപാടികള്‍ പതിവായി നടത്തുന്നു. ഏതായാലും ലക്ഷക്കണക്കിനു സഞ്ചാരികളെ എന്നും ഈ ചത്വരം ആകര്‍ഷിക്കുന്നുണ്ട്. ഇതു ഒരു ചത്വരമായി അറിയപ്പെടുന്നു എങ്കിലും ഇതിന്‍റെ രൂപം ചതുര രൂപത്തിലല്ല. ഒരു ബോ ടൈയുടെ രണ്ട് ത്രികോണങ്ങളുടെ രൂപം ആണിതിനുള്ളത്.ഇതില്‍ തെക്കുഭാഗത്തുള്ള ത്രികോണത്തിനു 1937 ല്‍ ഒന്നാം ലോക മഹായുദ്ധ കാലത്തു ജീവിച്ചിരുന്ന ഫ്രാന്‍സിസ് എന്ന വികാരിയുടെ ഓര്‍മ്മക്കായി ഡഫ്ഫി സ്കയര്‍ എന്നു നാമകരണം ചെയ്തു. ഇതിനിടയില്‍ ഒരു തമാശ. ഞങ്ങള്‍ ബസ്സില്‍ നിന്ന് ഇവിടെ ഇറങ്ങിയതിനു ശേഷം മകള്‍ പ്രത്യേകം ഏല്‍പ്പിച്ചിരുന്ന മൊബൈല്‍ ഫോണില്‍ കുട്ടികളെ ബന്ധപ്പെടുവാന്‍ ശ്രമിച്ചു. പക്ഷേ ഫോണ്‍ പ്രവര്‍ത്തനക്ഷമം ആയിരുന്നു എങ്കിലും ബന്ധപ്പെടാന്‍ കഴിയുന്നില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു വേണ്ടത്ര പരിചയവും അന്ന് എനിക്കില്ല, ഇന്നും അത്യാവശ്യം ആയതൊക്കെ ഒപ്പിക്കുന്നു എന്ന്നു മാത്രം. ഏതായാലും അടുത്തു കണ്ട ഒരു മൊബൈല്‍ കടയില്‍ കയറി. ഒരു ചൈനാക്കാരനായിരുന്നു അവിടെ ഇരുന്നത് . അയാളോടു കാര്യം പറഞ്ഞു. അയാള്‍ക്ക് കാര്യം മനസ്സിലാകാത്തതു കൊണ്ടോ അറിയില്ല അയാള്‍ കൈമലര്‍ത്തി. പെട്ടെന്നൊരു ആശയം തോന്നി. ഞങ്ങള്‍ ഇലക്റ്റ്രിക്കല്‍ ലാബുകളില്‍ ചെയ്യുന്ന ഒരു തറവേല ചെയ്തു നോക്കി. നേരെ ചൊവ്വെ പ്രവര്‍ത്തിക്കാത്ത ചില ഉപകരണങ്ങളെ ഒന്നു തട്ടിയോ കുലുക്കിയോ നോക്കുക, അല്ലെങ്കില്‍ സ്വിച്ച് ഒന്നു ഓഫ് ചെയ്ത് ഓണ്‍ ചെയ്യുക മുതലായവയാണ് ഈ തരികിട. ആ ഓര്‍മ്മവെച്ച് മൊബൈല്‍ ഒന്നു ഓഫ് ചെയ്ത് അല്‍പ്പ സമയം കഴിഞ്ഞ് ഓണ്‍ ചെയ്തു നോക്കി. അത്ഭുതം എന്നു പറയട്ടെ മക്കളെ ബന്ധപ്പെടാന്‍ കഴിഞ്ഞു. കാര്യം പിന്നീടാണ് മനസ്സിലായത് ടെലിഫോണ്‍ ശ്രുംഖലയുടെ മേഖലകള്‍ മാറുമ്പോള്‍ ഒരു ശ്രുംഖലയില്‍ നിന്നു മറ്റൊരു ശ്രുംഖലയിലേക്ക് ബന്ധപ്പെടുത്താന്‍ ചിലപ്പോള്‍ ഇതു വേണ്ടിവരുമെന്നു.
ടൈം സ്കയറില്‍ മാഡം ടൂസ്സാഡിന്‍റെ മെഴുകു മ്യൂസിയം ഉണ്ട്. ലണ്ടനില്‍ അവരുടെ ആദ്യത്തെ മ്യൂസിയം കഴിഞ്ഞ തവണ ഇങ്ലണ്ട് സംന്ദര്‍ശിച്ചപ്പോള്‍ കണ്ടതുകൊണ്ട് അകത്തു കയറിയില്ല. പുറത്ത് ഒരു അമേരിക്കന്‍ സംഗീതകാരന്‍റെ മെഴുകു പ്രതിമയുടെ അടുത്ത് ശ്രീമതിയെ നിര്‍ത്തി ഒരു ഫോട്ടൊ എടുത്തു. സ്ഫടിക കൂടില്‍ ആയിരുന്നതു കൊണ്ട് ഫോട്ടൊ അത്ര ശരിയായില്ല. ഏതായാലും കിട്ടിയ സമയം കൊണ്ട് ന്യൂയോര്‍ക്കിലെ അംബരചുംബികള്‍ നോക്കി നടന്നു നടന്നു ഐക്യ രാഷ്ട്ര സഭയുടെ ആസ്ഥാനത്തിന്‍റെ മുന്നില്‍ കൂടി ന്യൂയോറ്ക്ക് തുറമുഖത്തേക്കു നീങ്ങി. അവിടെ തെരുവിന്‍റെ വശങ്ങളില്‍ നമ്മുടെ സര്‍ക്കസ്സിലെ ജോക്കറിനെപ്പൊലെ വേഷം കെട്ടിയ ഒരു സ്ത്രീ ചെറിയ ചില മാജിക്കുകള്‍ എല്ലാം കാണിച്ചുകൊണ്ട് ചില്ലറ സംഭാവനകള്‍ പിരിക്കുന്നു. മറ്റൊരിടത്ത് ഏതാനും സ്ത്രീകളും പുരുഷന്‍മാരും കൂടിയ കറമ്പന്മാരുടെ ഒരു സംഘം ഗിറ്റാറും മറ്റുപകരണങ്ങളുമായി ഏതോ പോപ്പ് സംഗീതം ആലപിക്കുന്നു. ലക്ഷ്യം ഒന്നു തന്നെ. അല്‍പ്പം ചില്ലറ ഒപ്പിക്കല്‍ തന്നെ. അല്‍പ്പം മാന്യമായ യാചകവ്റുത്തി എന്നു പറയാന്‍ പാടില്ല എങ്കിലും ഇത്തരം പരിപാടി വിദേശരാജ്യങ്ങളില്‍ പലയിടങ്ങളിലും കാണുന്നുണ്ട്. നമ്മുടെ നാട്ടിലും കുട്ടികളെ മുളയില്‍ കയറ്റി നിര്‍ത്തിയ സര്‍ക്കസ് കാട്ടി പണം പിരിക്കുന്നതു പോലെ അല്ലെങ്കിലും പാട്ടുപാടി പണം പിരിക്കുന്നത് പലയിടത്തും കാണുന്നതാണല്ലൊ. ന്യൂയോറ്ക്ക് ന്യു ജെര്‍സി തുറമുഖം ഹഡ്സണ്‍ നദി കടലിലേക്ക് ചേരുന്ന ഭാഗത്താണ്. സ്വാന്തന്ത്ര്യ പ്രതിമ, കുടിയേറ്റക്കാരുടെ എല്ലിസ് ദ്വീപ് എല്ലാം ഉള്‍പ്പെട്ട തുറമുഖജില്ലയുടെ ഭാഗം ആണിത്. അവിടെയും ചെന്ന് അവിടെ കിടന്ന ചില കപ്പലുകളുടെ ഫോട്ടൊ എടുത്തു. ഉച്ച കഴിഞ്ഞ് എമ്പയര്‍ സ്ടെയ്റ്റ് കെട്ടിടത്തില്‍ കയറാന്‍ തയാറെടുത്തു കയ്യില്‍ കൊണ്ടു വന്ന ഭക്ഷണം ബസ്സില്‍ ഇരുന്നു കഴിച്ചു. ചിത്രങ്ങള്‍ ഞാന്‍ എടുത്തത്
അവലംബം https://en.wikipedia.org/wiki/Times_Square

No comments:

Post a Comment

20.ജോണ്‍ എഫ് കെന്നഡി സ്മാരകവായനശാലയും മ്യൂസിയവും

ബോസ്റ്റണ്‍ നഗരത്തിലെ ചാള്‍സ് നദിയുടെ തീരത്താണ് അമേരിക്കയുടെ 35ആമത്തെ പ്രസിഡണ്ടായിരുന്ന ജോണ്‍ ഫിറ്റ്ജെറാള്‍ഡ് കെന്നഡിയുടെ പ...