Sunday, 20 June 2021
5. വിശദമായ രണ്ടാമത്തെ അമേരിക്കന്‍ പര്യടനത്തിനു തുടക്കം
അടുത്തുള്ള ചിത്രശലഭ പാര്‍ക്കും റൊജര്‍ പാര്‍ക് മ്റുഗശാലയും രണ്ട് വാരാന്ത്യത്തില്‍ കണ്ടു. കുഞ്ഞുമോള്‍ക്ക് നീണ്ട റോഡ് യാത്ര കഴിയാത്തതു കൊണ്ട് അവരെ കൂടാതെ ചില യാത്രക്ക് മകള്‍ പദ്ധതിയിട്ടു. അമ്മയെയും അച്ഛനെയും അമേരിക്ക കുറെയെങ്കിലും ഇത്തവണയും കാണിക്കാതെ തിരിച്ചയക്കാന്‍ മടി. നമ്മുടെ ഡല്‍ഹിയിലെ പണിക്കെര്സ് ട്രാവെല്‍സ് പോലെയുള്ള ഒരു ലക്ഷ്വറി ബസ്സില്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ടിക്കറ്റെടുത്തു യാത്രക്കു തയാറെടുത്തു.
ഏഴു ദിവസത്തെ യാത്രയായിരുന്നു. ബോസ്റ്റണില്‍ നിന്നു ന്യുയോര്‍ക്ക്, ന്യു ജര്സി, ബാള്‍ട്ടിമോര്‍ വഴി പെനസില്വാനിയ സംസ്ഥാനത്തെ ഫിലാഡല്‍ ഫിയ വഴി വാഷിംഗ്ടന്‍ ഡി.സി, മേരിലാണ്ടിലെ അത്യപൂര്‍വമായ അന്തര്‍ഭൌമഗുഹകള്‍ ഇവ കണ്ടു തിരിച്ചു ബോസ്റ്റനില്‍ എത്താന്‍ ആയിരുന്നു പരിപാടി. അച്ഛനെയും അമ്മയെയും തനിച്ചയക്കുന്നതില്‍ മകള്‍ക്ക് അത്ര വിശ്വാസം ഇല്ല എങ്കിലും കുഞ്ഞുമോള്‍ക്ക് യാത്ര ചെയ്യാന്‍ വയ്യാത്തതുകൊണ്ടു പകുതി മനസ്സോടെ ഞങ്ങളെ യാത്രയാക്കി. ഒരാഴ്ച്ചത്തേക്ക് സാമാന്യം മോശമല്ലാത്ത തുക കൊടുത്തു ട്രാവല്‍ ഇന്ഷുറന്സും വാങ്ങി ഒരു മൊബൈല്‍ ഫോണും സംഘടിച്ചു തന്നു. ഇടയ്ക്കിടക്ക് വിളിച്ചു വിവരങ്ങള്‍ അറിയിക്കണം എന്ന് ശട്ടം കെട്ടുകയും ചെയ്തു. യാത്രക്കിടയില്‍ കഴിക്കാന്‍ രണ്ടു ദിവസത്തേക്ക് നാരങ്ങ സാദവും കുറെ എനര്‍ജി ബൂസ്റ്റര്‍ ബിസ്ക്കറ്റും എല്ലാം ഭദ്രമായി പാക്ക് ചെയ്തു എന്നെ ഏല്പിച്ചു. പുലര്‍ച്ചെ ആറുമണിക്ക് സിറ്റി കേന്ദ്രത്തില്‍ കൊണ്ടു പോയി മകന്‍ ബസ്സിലാക്കി ഇരുത്തി തിരിച്ചു പോയി.
അമേരിക്കന്‍ ഐക്യനാടുകളിലെ ചരിത്രത്തിനു തുടക്കം കുറിച്ച ബോസ്റ്റന്‍ നഗരത്തില്‍ നിന്നായിരുന്നല്ലോ അമേരിക്കന്‍ വിപ്ലവം തുടങ്ങിയത്. ചരിത്രത്തില്‍ ബോസ്റ്റണ്‍ എന്ന നഗരം അറിയപ്പെടുന്നതുതന്നെ ചായ സല്കാരത്തിന്റെ പേരില്‍ ആണല്ലോ. ബ്രിട്ടിഷ് കപ്പലില്‍ ചൈനയില്‍ നിന്നു അമേരിക്കയിലേക്കു ഇറക്കുമതി ചെയ്ത തേയിലക്കു അമിതമായ നികുതി ചുമത്തുന്നതില്‍ പ്രതിഷേധിച്ചു കപ്പലില്‍ കൊണ്ടുവന്ന ചായപ്പെട്ടികള്‍ മുഴുവന്‍ അറ്റ്ലാന്റിക് സമുദ്രത്തിലേക്കു വലിച്ചെറിയുന്നതോടു കൂടിയാണു അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തിന്റെ തുടക്കം. 1773 ഡിസംബറില്‍ ആണു ഇതു നടന്നതു. ബോസ്റ്റണ്‍ ന്യൂ ഇന്ഗ്ലണ്ട് എന്നറിയപ്പെടുന്ന മൂന്നു സംസ്ഥാനങ്ങളില് പെട്ട മസ്സാചു സെറ്റ്സ് (Massachusetts) സംസ്ഥാനത്തിന്റെ കേന്ദ്രമാണ്. മെയിന്‍(Maine), ന്യു ഹാംപ്ഷയറ് (New Hampshire) എന്നിവയാണ് മറ്റുള്ളവ. വീടുകള്‍ കാണുമ്പോള്‍ തന്നെ ഈ പേരു അന്വര്ത്ഥമാണെന്നു തോന്നും. കാരണം ഈ ഭാഗങ്ങളിലെ വീടുകള്‍ ഇന്ഗ്ളണ്ടിലെ പോലെയാണിരിക്കുന്നതു. അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാര്‍ ഇന്ഗ്ലണ്ടില്‍ നിന്നായിരുന്നു. അവരു ചെന്നതു ബോസ്ടണിലേക്കും പരിസര പ്രദേശങ്ങളിലേക്കും ആയിരുന്നു. കൂടുതലും തെക്കേ യൂറൊപ്പില്‍ നിന്നുള്ളവര്‍ പിന്നീടു തെക്കുഭാഗത്തേക്കാണു കുടിയേറിയതു. ബോസ്റ്റണില്‍ നിന്നു പടര്‍ന്നു പന്തലിച്ച വിപ്ലവം ബാള്‍ട്ടിമോര്‍ തുറമുഖം, ശരിക്കും വിപ്ലവം കൊടുമ്പിരിക്കൊണ്ട പെന്സില്‍വാനിയ സംസ്ഥാനം, അമേരിക്കന്‍ ഭരണഘടന ഉണ്ടാക്കാന്‍ അസംബ്ലി കൂടിയ ഫിലാഡല്‍ഫിയ, ഇപ്പൊഴത്തെ തലസ്ഥാനം ആയ വാഷിന്‍ഗ്ടണ്‍ ഡി.സി. എന്നിവയെല്ലാം യാത്രയില്‍ ഉള്‍പ്പെട്ടു എന്നത് സന്തോഷകരമായി തോന്നി. അതായത് അമേരിക്കന്‍ വിപ്ലവചരിത്രത്തില്‍ കൂടി ഒരു ചെറിയ യാത്ര തന്നെ ആയിരുന്നു ഇത്. അതു മെല്ലെ മെല്ലെ വിവരിക്കാം .
Subscribe to:
Post Comments (Atom)
20.ജോണ്‍ എഫ് കെന്നഡി സ്മാരകവായനശാലയും മ്യൂസിയവും
ബോസ്റ്റണ്‍ നഗരത്തിലെ ചാള്‍സ് നദിയുടെ തീരത്താണ് അമേരിക്കയുടെ 35ആമത്തെ പ്രസിഡണ്ടായിരുന്ന ജോണ്‍ ഫിറ്റ്ജെറാള്‍ഡ് കെന്നഡിയുടെ പ...
-
രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടാക്കിയ കരയിലും വെള്ളത്തിലും സഞ്ചരിക്കാന്‍ കഴിയുന്ന ഒരു വാഹനം ടൂറിസ്റ്റ് ആകര്ഷണമാക്കിയതാണ് ബോസ്റ്റണ്‍...
-
മസാച്യുസെറ്റ്സിലെ ഹാര് വാര്‍ഡ് ഭാഗത്തെ ഒരു മ്യൂസിയം ആണ് ഫ്രൂട്ട് ലാന്‍ഡ്സ് എന്നറിയപ്പെടുന്നത്. ഇത് കുറച്ചുകാലം മാത്രം നിലനിന്ന ഒരു...
-
ഞങ്ങളുടെ അടുത്ത യാത്ര ബോസ്റ്റണ്‍ തുറമുഖം കാണാന്‍ വേണ്ടി ആയിരുന്നു. അതിനോടൊപ്പം ഒരു ഡക്ക് ടൂറും ജോണ്‍ എഫ് കെന്നഡി മെമ്മോറിയല്‍ ...


No comments:
Post a Comment