Saturday, 19 June 2021
4.റോജര്‍ പാര്‍ക്ക് മ്റുഗശാലയിലേക്ക്
വേനല്‍ക്കാലം ആയതു കൊണ്ട് വാരാന്ത്യങ്ങള്‍ ഒന്നും വെറുതെ കളയരുത് എന്നു മകള്‍ക്കു നിര്‍ബന്ധമുള്ളതുപോലെ തോന്നി. അതു കൊണ്ട് ഞങ്ങള്‍ എല്ലാവരും കൂടി ന്യൂഇങ്ലണ്ടിലെ മറ്റൊരു സംസ്ഥാനമായ റോഡ് ഐലണ്ടിലെ റോജര്‍ പാര്‍ക്ക് മ്റുഗശാലയിലേക്ക് യാത്രയായി. ചിത്രശലഭങ്ങളെപ്പോലെ കുഞ്ഞുമോള്‍ക്കും രണ്ടാം ബാല്യത്തോടടുക്കുന്ന ഞങ്ങള്‍ക്കും മ്റുഗങ്ങളെ കാണുന്നത് സന്തോഷകരം തന്നെ ആണല്ലൊ.
കുട്ടികള്‍ താമസിക്കുന്ന ഹോപ്കിന്‍റണ്‍ എന്ന ബോസ്റ്റണ്‍ പ്രാന്തപ്രദേശത്തു നിന്നു 70 കി. മീ ദൂരമുണ്ട് ഈ മ്റുഗശാലയിലേക്ക്. റോജര്‍ വില്യംസ് പാര്‍ക്ക് മ്റുഗശാല 1872ല്‍ ചെറിയ രീതിയില്‍ കുറച്ചു മ്റുഗങ്ങളും ആയി തുടങ്ങിയതാണ്. തുടക്കത്തില്‍ റാക്കൂന്സ് എന്നറിയപ്പെടുന്ന ഒരു തരം ചെറിയ ഇനം കരടി, ഗിനിയ പന്നികള്‍, അണ്ണാന്‍, എലികള്‍, മുയലുകള്‍ , പരുന്തുകള്‍, മയില്‍, ഉറുമ്പ് തീനികള്‍ എന്നിവ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. അവിടത്തെ ആദ്യത്തെ കെട്ടിടം തന്നെ 1890ല്‍ ആണ് ഉണ്ടാക്കിയത്. 1900ല്‍ ഇതു കൂടുതല്‍ വിപുലമാക്കി കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിച്ചു. വിവിധ തരം കുരങ്ങുകള്‍, കരടികള്‍, പുലികള്‍ എന്നിവയെകൂടി അന്തേവാസികളാക്കി. 1929ല്‍ ആദ്യത്തെ കെട്ടിടം പക്ഷിസങ്കേതം ആക്കി മാറ്റി. 1930ല്‍ ഒരു ആനപ്പന്തിയും ഒരു കടല്‍ സിംഹങ്ങളുടെ സങ്കേതവും കൂട്ടിച്ചേര്‍ത്തു. 1949 ല്‍ ഒരു ബണ്ണി ഗ്രാമം കൂട്ടി ചേറ്ത്തു, ഇതു കുട്ടികള്‍ക്കും വലിയവര്‍ക്കും വലിയ ആകര്‍ഷകമായി തീര്‍ന്നു.
എന്നാല്‍ 1960 കളുടെ മധ്യത്തില്‍ ഈ മ്റുഗശാല മെല്ലെ അവഗണിക്കപ്പെട്ടു തുടങ്ങിയോ എന്നു തോന്നി. 1962ല്‍ സോഫീ ഡാംഫോറ്ത് എന്നസ്ത്രീ റോഡ് ഐലണ്ട് മ്റുഗശാലാ സൊസൈറ്റി ഉണ്ടാക്കി ഇത്തരം സ്ഥാപനങ്ങള്‍ നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകാന്‍ ആവശ്യമായ പണം സംഭാവനയായും മറ്റും ശേഖരിച്ചു. ഈ സംഘടന സംസ്ഥാനത്തിലെ ഇത്തരം സ്ഥാപനങ്ങളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാന്‍ തയാറായി. ഈ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഒരു കൌതുക വസ്തു വില്‍പ്പനശാലയും റെസ്ടോറന്‍റും ഇവിടെ തുടങ്ങി. ഇവയുടെ പ്രവര്‍ത്തനത്തില്‍ നിന്നു കിട്ടിയ ലാഭം സ്ഥാപനം വികസിപ്പിക്കുവാന്‍ പ്രയോജനപ്പെട്ടു. 1978 - 1980 കാലഘട്ടത്തില്‍ ഈ മ്റുഗശാല വിപുലീകരിക്കാനും മറ്റുമായി അടച്ചിട്ടു. കുട്ടികളെ പ്രക്റുതിയുമായി പരിചയപ്പെടുത്താന്‍ ഉള്ള ഒരു കേന്ദ്രം ഇതൊടൊപ്പം കൂട്ടിച്ചേര്‍ത്തു.
ധ്രുവക്കരടികള്‍ക്കും, വടക്കേ അമേരിക്കയില്‍ കാണുന്ന ഒരിനം കാട്ടുപോത്ത് ഇവക്കുള്ള സങ്കേതങ്ങളും ഉണ്ടാക്കി. 1980ല്‍ ദക്ഷിണ അമേറിക്കയില്‍ നിന്നു വന്ന ലെമൂര്‍ എന്നറിയപ്പെടുന്ന കാട്ടുകുരങ്ങനെ മ്രൂഗശാലയുടെ ഭാഗമാക്കി. 1986 ല്‍ അതുവരെ കുതിരലായം ആയി ഉപയോഗിച്ചിരുന്ന ഇടം ഒരു മ്രുഗാശുപത്രിയായും മ്റുഗങ്ങളെപറ്റി വിവരങ്ങള്‍ പഠിപിക്കാന്‍ ഒരു വിദ്യാലയമായും മാറ്റി. ഇത്തരം വികസന പ്രവര്‍ത്തനങ്ങലൂറ്റെ ഭാഗമായി ഈ മ്റുഗശാല അമേരിക്കയിലെ മ്റുഗശാലാ മത്സ്യസങ്കേത അസൊസിയേഷന്‍റെ അംഗീകാരം (Accreditation) കിട്ടിയ സംസ്ഥാനത്തിലെ ആദ്യത്തെ മ്റുഗശാലയായി മാറി.
1987 ല്‍ പുതിയ ഒരു മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് ഇതു ഗണ്യമായ വികസന പദ്ധതിക്കു തുടക്കമിട്ടു. കടല്‍ സിംഹങ്ങളുടെ പുതിയ പ്രദര്‍ശന ശാല(1987), പെന്‍ ഗുയിനുകളുടെ പ്രദര്‍ശനം (1988), ആഫ്രിക്കന്‍ സമതല ജീവികല്‍ ( 1991-93) മഡഗാസ്കര്‍ (1995) മാര്‍കോ പോളോ ട്റെയില്‍ (1996) എന്നിവ കൂട്ടിച്ചേര്‍ത്തു. 2011 ല്‍ ഒരു പുതിയ മ്റുഗാശുപത്രിയും 2014 ല്‍ തദ്ദേശ മ്രുഗങ്ങളുടെ ഒരു പ്രദര്‍ശനവും ഇതിന്‍റെ ഭാഗമായി. 2015 ല്‍ 20 വര്‍ഷതെ വികസനഥ്ഹിഉനുള്ള ഇരു രൂപ രേഖയുണ്ടാക്കി 2018 ല്‍ ഒരു മഴകാടും ഉണ്ടാക്കി. പുതിയതരം കടല്‍ സിംഹങ്ങളും പെന്‍ ഗുയിനുകളും മ്രൂഗസാലയിലെ അംഗങ്ങള്‍ ആയി.
ഇപ്പോള്‍ ഇവിടെ ഏതാണ്ട് 130 ല്‍ധികം വിവിധ ജീവികള്‍ ആണുള്ളത്. അത്യപൂര്‍വവും അത്ഭുതകരവും ആയ പല ജീവികളെയും ഇവിടെ കാണാം . പ്രഭാതം ആനകളുടെ കൂടെ, ഉച്ചഭക്ഷണം തമാശക്കാരായ നീണ്റ്റ കയ്യുള്ള കുരങ്ങന്‍മാരുടെ കൂടെയൊക്കെ ആവാം . മ്റുഗ ശാലയില്‍ തയറാക്കിയ മ്രൂഗങ്ങളുടെ ഭക്ഷണം കുട്ടികളെക്കൊണ്ട് മ്റുഗങ്ങള്‍ക്കു കൊടുക്കുവാനും കഴിയും. മ്റുഗങ്ങളുടെ ഫോട്ടോ എടുക്കുന്നതിനു യാതൊരു നിയന്ത്രണവുമില്ല. മ്രൂഗങ്ങളെ കഴിവതും അവയുടെ ആവാസ വ്യവസ്ഥക്കനു കൂലമായ സാഹചര്യങ്ങളില്‍ തന്നെ സമ്രക്ഷിക്കുന്നു. അവയുടെ സ്വാഭാവികമായ ജീവിതരീതികള്‍ പഠിക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് അതും ആവാം. കണ്ണുള്ളവര്‍ക്ക് ഹ്രുദ്യമായ ഒരു ദ്രൂശ്യാനുഭൂതി ആയി ഇതങ്ങനെ മാറുന്നു. കുട്ടികള്‍ക്ക് ഉല്ലസിക്കാനുള്ള ചില തമാശ പ്രദര്‍ശന വസ്തുക്കളും റൊജര്‍ മ്രുഗശാലയില്‍ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. മുട്ട പെറുക്കാനും പാല്‍ കറക്കാനുമൊക്കെ അവരെ തയാറാക്കുന്നു ഇവിടെ. അര കിലോമീറ്റര്‍ ചുറ്റി നടന്നു കുട്ടികള്‍ക്കു പലതും പഠിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.
ചുരുക്കത്തില്‍ ഒരു കുടൂംബത്തിലെ എല്ലാവര്‍ക്കും ഒരു ദിവസം സന്തോഷമായി ഉല്ലസിക്കാന്‍ ഇവിടെ സാധിക്കുന്നു. വടക്കെ അമേറിക്കയിലെയും ഏഷ്യ ആസ്റ്റ്റെലിയ എന്നിവിടങ്ങളിലെയും അന്യം നിന്നു പോകാന്‍ പോലും സാദ്ധ്യതയുള്ള ഒരു ബ്രുഹത്തായ ജീവികളുടെ ശേഖരം ഇവിടെ ഉണ്ട്. ചുരുക്കത്തില്‍ മ്റുഗങ്ങളെ കാണാനും അവയെപ്പറ്റി പഠിക്കാനും രസിക്കാനും പര്യവേക്ഷന നടത്താനും എല്ലാം ഇവിടെ കഴിയുന്നു എന്നു സാരം .
Subscribe to:
Post Comments (Atom)
20.ജോണ്‍ എഫ് കെന്നഡി സ്മാരകവായനശാലയും മ്യൂസിയവും
ബോസ്റ്റണ്‍ നഗരത്തിലെ ചാള്‍സ് നദിയുടെ തീരത്താണ് അമേരിക്കയുടെ 35ആമത്തെ പ്രസിഡണ്ടായിരുന്ന ജോണ്‍ ഫിറ്റ്ജെറാള്‍ഡ് കെന്നഡിയുടെ പ...
-
രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടാക്കിയ കരയിലും വെള്ളത്തിലും സഞ്ചരിക്കാന്‍ കഴിയുന്ന ഒരു വാഹനം ടൂറിസ്റ്റ് ആകര്ഷണമാക്കിയതാണ് ബോസ്റ്റണ്‍...
-
മസാച്യുസെറ്റ്സിലെ ഹാര് വാര്‍ഡ് ഭാഗത്തെ ഒരു മ്യൂസിയം ആണ് ഫ്രൂട്ട് ലാന്‍ഡ്സ് എന്നറിയപ്പെടുന്നത്. ഇത് കുറച്ചുകാലം മാത്രം നിലനിന്ന ഒരു...
-
ഞങ്ങളുടെ അടുത്ത യാത്ര ബോസ്റ്റണ്‍ തുറമുഖം കാണാന്‍ വേണ്ടി ആയിരുന്നു. അതിനോടൊപ്പം ഒരു ഡക്ക് ടൂറും ജോണ്‍ എഫ് കെന്നഡി മെമ്മോറിയല്‍ ...






No comments:
Post a Comment