Sunday, 27 June 2021
12.ഷനന്ഡോ ഗുഹകള്‍ വിര്‍ജീനിയാ
വിര്‍ജീനിയാ സംസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്ക് കാണാനുള്ള സൌകര്യം ഒരുക്കിയിട്ടുള്ള ഒരു ഗുഹയാണ് ഷനന്‍ഡോ ഗുഹകള്‍. ഈ ഗുഹയ്ക്കകത്ത് ഏതാണ്ട് ഒരു മൈല്‍ നീണ്ട ഒരു ഇടനാഴിയില്‍ കൂടി ഗുഹക്കകത്തു നടന്നു കാഴ്ചകള്‍ കാണാം . ഈ ഭൂവിഭാഗത്തില്‍ ഭൂമിക്കടിയില്‍ ഉള്ള പ്രത്യേകതരം ചുണ്ണാമ്പുകല്ലുകള്‍ ചില പ്രത്യേക രൂപത്തിലും ആക്റുതിയിലും കാണപ്പെടുന്നു. ഇവയെ വജ്രങ്ങളുടെ ശ്രുഖല (Diamond Cascade) ദൈവങ്ങളുടെഗഹ്വരം (Grotto of the Gods), മഴവില്ലുകളുടെ തടാകം (Rainbow Lake) , ഏഷ്യന്‍ ചായത്തോട്ടം (Oriental Tea Garden) കാപിറ്റോള്‍ ഡോം എന്നിങ്ങനെ പേരു കൊടുത്തിരിക്കുന്നു . വിവിധനിറങ്ങളില്‍ ഉള്ള വൈദ്യുത വിളക്കുകള്‍ ഇവയുടെ സ്വാഭാവിക ഭംഗിക്ക് ചാരുത കൂട്ടുന്നു. ഇതിനെപറ്റി നാഷണല്‍ ജോഗ്രാഫിക് മാഗസീനില്‍ 1964 ലെ ലക്കത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ ഗുഹയിലെ താപനില സുമാര്‍ 12-13 ഡിഗ്രി ആണ്. നമ്മളെപ്പോലെയുള്ളവര്‍ തണുപ്പിനാവശ്യമായ വസ്ത്രങ്ങള്‍ ഉപയോഗിക്കാതെ വയ്യ.
1884 ല്‍ ഈ താഴ്വരയില്‍ കൂടി ദക്ഷിണ റെയില്വേയുടെ നിര്‍മ്മാണം നടക്കുന്ന സമയത്താണ് ഈ ഗുഹ കണ്ടെത്തിയതെന്ന് പറയപ്പെടുന്നു.. ഏതായാലും ഈ സ്ഥലത്തിന്‍റെ ഉടമസ്ഥന്‍ ആയിരുന്ന എബ്രഹാം നെഫ് എന്നയാള്‍ ഈ സ്ഥലത്തില്‍ കൂടി റെയില്വേ ലൈന്‍ വലിക്കാന്‍ അനുവാദം കൊടുത്തു എന്നും റെയില്വേ നിര്‍മ്മാണത്തിനു വേണ്ടി തുരങ്കം കുഴിച്ചു തുടങ്ങി. നേഫിന്‍റെ രണ്ട് മക്കള്‍ അവിടെ കുഴിക്കുന്നയിടത്തില്‍ കളിച്ചു കൊണ്ടിരുന്നപ്പൊള്‍ പാറകള്‍ക്കിടയില്‍ നിന്നു തണുത്ത വായു പുറത്തേക്കു വരുന്നു എന്നു കണ്ടെത്തി. അവര്‍ നീണ്ട കയറും വിളക്കുകളും ആയി ഏതാണ്ട് 275 അടി ഇറങ്ങി ഗുഹയുടെ താഴെ വരെ എത്തി അന്വേഷണം നടത്തി ഗുഹയുടെ അതീവ ഭംഗി മനസിലാക്കി മറ്റുള്ളവരുടെ ശ്റദ്ധയില്‍ പെടുത്തുകയും ചെയ്തു.
റെയില്വേ നിര്‍മ്മാണ കമ്പനിയാണ് ഈ ഗുഹ വ്രുത്തിയാക്കി പ്രദര്‍ശനത്തിനു പറ്റിയ രൂപത്തില്‍ ആക്കിയത് . അവിടത്തുകാരനായ ഒരു വ്യാപാരി ഹണ്ടര്‍ ചാപ്മാന്‍ എന്ന പേരുള്ളയാള്‍ റെയില്വേ കമ്പനിയില്‍ ഷെയര്‍ ഉള്ളയാളായിരുന്നു. അയാള്‍ ഈ ഗുഹകളെ പറ്റി കേട്ടപ്പോള്‍ അദ്ദെഹം സ്ഥലം ഉടമ നെഫിനെ സമീപിച്ച് റെയില്വേ ലൈനിന്‍റെ സമീപം ഈ ഗുഹകള്‍ ഒരു പ്രദര്‍ശനകാഴ്ചയായി വികസിപ്പിക്കാനുള്ള സാദ്ധ്യത മനസ്സിലാക്കി. 1922ല്‍ ചാപ്മാന്‍ ആണ്‍ ഷനന്ദൊ ഗുഹയുടെ അടുത്ത് ഒരു ഹോട്ടലും പ്രദര്‍ശനത്തിനു ഈ ഗുഹയും തുറന്നു കൊടുത്തു. രണ്ടാം ലോക മഹായുദ്ധം വരെ ട്രെയിന്‍ സര്‍വീസ് നിലനിന്നിരുന്നു.
1954 ല്‍ ഈ ഗുഹകളുടെ ഉടമസ്ഥാവകാശം എച് ബി ലോങ് എന്നയാള്‍ക്ക് കൈമാറ്റം ആയി. 1957 ല്‍ ഗുഹയില്‍ ചില റിപ്പെയര്‍ പണി നടക്കുന്ന സമയത്ത് ഒരു തീപിടുത്തം ഉണ്ടായി കുറെയധികം നാശനഷ്ടങ്ങള്‍ ഉണ്ടായി ,പ്രത്യേകിച്ചും മുകളിലത്തെ രണ്ട് നിലയില്‍. 1996 ല്‍ കൂടുതല്‍ പുനരുദ്ധാരണം നടത്തി വിപുലമാക്കി. 1966ല്‍ ഏള്‍ സി ഹാര്‍ഗ്രോവ് എന്നയാള്‍ ഈ ഗുഹയുടെ ഉടമസ്ഥാവകാശം വാങ്ങി. ഹാര്‍ഗ്റോവിന്‍റെ കമ്പനിയാണ് ഈ ഗുഹകളെ ഇപ്പൊഴത്തെ നിലയില്‍ പ്രദര്‍ശന സന്നദ്ധം ആക്കിയത്.
ഈ ഭൂവിഭാഗത്തില്‍ കാണുന്ന ചുണ്ണാമ്പു കല്ല് ആണിവിടെ ഉത്തരം ഗുഹകള്‍ ഉണ്ടാകാന്‍ കാരണം. മഴവെള്ളം ചെറിയതൊതില്‍ അമ്ലസ്വഭാവം ഉള്ളതായി തീരുന്നു. ഈ അമ്ല സ്വഭാവം ഉള്ള ജലം പാറയില്‍ ഉള്ള കാല്‍സ്യം കാര്‍ബൊണേറ്റിനെ ദ്രവിപ്പിച്ച് ചെറിയ കുഴികളും പ്രത്യേക ആക്റുതിയും രൂപങ്ങളും ഉണ്ടാക്കുന്നു. ഈ ഭാഗത്ത് മറ്റു ചില ഗുഹകളും നിലനില്‍ക്കുന്നു.
ഞങ്ങള്‍ക്ക് ഈ ഗുഹയില്‍ ഏതാണ്ട് രണ്ട് മണിക്കൂര്‍ ചുറ്റിനടന്നു കാണാനായി കിട്ടി. കുറെയധികം ഫോട്ടൊയും എടുക്കാന്‍ കഴിഞ്ഞു. അവയില്‍ ചിലത് ഇതോടോപ്പം കൊടുക്കുന്നു.
അവലംബം
https://en.wikipedia.org/wiki/Shenandoah_Caverns
Subscribe to:
Post Comments (Atom)
20.ജോണ്‍ എഫ് കെന്നഡി സ്മാരകവായനശാലയും മ്യൂസിയവും
ബോസ്റ്റണ്‍ നഗരത്തിലെ ചാള്‍സ് നദിയുടെ തീരത്താണ് അമേരിക്കയുടെ 35ആമത്തെ പ്രസിഡണ്ടായിരുന്ന ജോണ്‍ ഫിറ്റ്ജെറാള്‍ഡ് കെന്നഡിയുടെ പ...
-
രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടാക്കിയ കരയിലും വെള്ളത്തിലും സഞ്ചരിക്കാന്‍ കഴിയുന്ന ഒരു വാഹനം ടൂറിസ്റ്റ് ആകര്ഷണമാക്കിയതാണ് ബോസ്റ്റണ്‍...
-
മസാച്യുസെറ്റ്സിലെ ഹാര് വാര്‍ഡ് ഭാഗത്തെ ഒരു മ്യൂസിയം ആണ് ഫ്രൂട്ട് ലാന്‍ഡ്സ് എന്നറിയപ്പെടുന്നത്. ഇത് കുറച്ചുകാലം മാത്രം നിലനിന്ന ഒരു...
-
ഞങ്ങളുടെ അടുത്ത യാത്ര ബോസ്റ്റണ്‍ തുറമുഖം കാണാന്‍ വേണ്ടി ആയിരുന്നു. അതിനോടൊപ്പം ഒരു ഡക്ക് ടൂറും ജോണ്‍ എഫ് കെന്നഡി മെമ്മോറിയല്‍ ...

















No comments:
Post a Comment